ഉണ്ട

ഇതാണ് ഞാൻ കാത്തിരുന്നത്,പേരൻപിലെ അമുതൻ ഇപ്പഴും മനസിന്റെ ഒരു അറക്കുള്ളിൽ തന്നെ ഇരിപ്പുണ്ട്,പിന്നീട് വന്ന മധുരരാജ ഞാൻ മറക്കാൻ ശ്രമിക്കുന്ന അധ്യായമാണ് നിങ്ങളെ അത്പോലെ കാണാൻ  എനിക്ക് വ്യക്തിപരമായി ഒരു ആഗ്രഹവുമില്ല,

ഇന്ന് ഉണ്ട കാണാൻ കഴിഞ്ഞപ്പോ മനസിൽ ഒരു ഇടം ചോദിച്ച് എസ്.ഐ മണി സർ വന്നു,കൂടെ ഒരു കൂട്ടം കോൺസ്റ്റബിൾമാരും,അതെ ഒത്തൊരുമ്മയുടെ ഉണ്ട,എല്ലാവരും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു.ഖാലിദ് റഹ്മാനെ അനുരാഗകരിക്കിൻ വെള്ളം കണ്ടപ്പോളേ നോട്ടം ഇട്ട് വച്ചതായിരുന്നു.പുള്ളി ചുമ്മാ പൊളിയാണ്,സിനിമ അതിലേ ഓരോ കഥാപാത്രങ്ങളുടേയും കൂടെ ആണെന്ന് ആക്കി എടുത്തത് ആദ്യ സിനിമയിൽ തെളിയിച്ചതാണ്.

ഉണ്ടയിലേക്ക് വന്നപ്പോൾ കുറേ ചെറുപ്പക്കാരുടെ ഇടയിലേക്ക് ചെറുപ്പക്കാരനായി മമ്മൂക്കയേയും കൊണ്ടുചെന്നു,കോൺസ്റ്റബിൾമാരെ കൊണ്ടു നടക്കുന്ന എസ്. ഐ യുടെ കർത്തവ്യം മമ്മൂക്ക തെല്ലും മടുപ്പിക്കാതെ കൈകാര്യം ചെയ്തു.പോലീസുകാരുടെ ബുദ്ധിമുട്ടുകൾ കഷ്ടപ്പാടുകൾ കൂടെ അവരുടെ ഇടയിൽ തമ്മിൽ ഉള്ള പ്രശ്നങ്ങൾ അങ്ങനെ പലകാര്യങ്ങളും ചർച്ചവിഷയമായി.തുടക്കം ഈ സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിൽ ചിരിക്കാം,മുന്നോട്ട് പോകുമ്പോൾ ചിരിയെ പിടിച്ച് നിർത്താൻ പറ്റാതെയും വരാം,അത്രയേറേ രസകരമാണ്.

ഗസ്റ്റ് റോൾ പൊലെ രണ്ട് പൊളി മച്ചാൻമാരും കടന്ന് വരുന്നുണ്ട് ചിത്രത്തിൽ

ഷൈൻ ടോം ചാക്കോ,അർജുൻ അശോകൻ,ഗ്രിഗറി ഈ മൂന്നു പേരുകളുടെ കൂടെ പശ്ചാത്തല സംഗീതം ചെയ്ത പ്രശാന്ത് പിള്ളയുടെ പേരുകൂടി പറഞ്ഞില്ലെങ്കിൽ റിവ്യൂ പൂർണമാവില്ല

റേറ്റിങ്:4/5

സിനിമാതൂലിക: ആഷ്ബിൻ ജോർജ്ജ്

Comments

Post a Comment

Popular Posts