ഉയരെ(മലയാളം)


◆2019 ഈ വർഷം നാം അതായത് മലയാളികൾ വേദനയോടെ അല്ലെങ്കിൽ സഹതാപത്തോടെ നോക്കി കണ്ട വാർത്തയാണ് ആണ് പെട്രോൾ അറ്റാക്ക്. സ്നേഹിച്ച പെൺകുട്ടിയുമായി ഇഷ്ടകുറവുകൾ ഉണ്ടായപ്പോൾ അഥവാ അവൾ അവളെ നോക്കി വളർത്തിയവർക്ക് പരിഗണന കൊടുത്തപ്പോൾ (നമ്മൾ മലയാളികൾ ഇതിനെ തേപ്പ് എന്നും പറയും) അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഇഷ്ടകുറവുണ്ടായപ്പോൾ ജ്വലിക്കാൻ ബുദ്ധിമുട്ടുള്ള പ്ലാസ്റ്റിക്ക്, പെട്രോൾ

ഒഴിച്ച് അഗ്നിക്കിരയാക്കുന്ന പോലെ സ്വന്തം കാമുകിയെ (സ്വന്തം എന്ന വിചാരം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യില്ല)നടുറോഡിൽ ഇട്ട് കത്തിച്ച വാർത്തകൾ നാം കേട്ടിട്ട് ദിവസങ്ങൾ മാത്രം ആയിട്ടുള്ളൂ.

★മുകളിൽ പറഞ്ഞ ഇന്ത്യയിൽ അല്ലെങ്കിൽ വേണ്ട കേരളത്തിൽ നടന്ന സംഭവങ്ങളിലെ "ഇരകൾ" അങ്ങനെ അവരെ വിശേഷിപ്പിക്കാൻ പാടില്ല,അവരുടെ അതിജീവനത്തിന്റെ ഉദാഹരണമാണ് ഈ സിനിമ. ലക്ഷ്മി അഗർവാൾ എന്ന 16കാരി പെൺകുട്ടി ആസിഡ് അറ്റാക്കിനിരയായ ശേഷം ജീവിതത്തെ ശക്തമായി തിരിച്ചുപിടിച്ചത് നമ്മൾ വായിച്ചിരുന്നു.

◆ ഈ സിനിമയും അതേ രീതിയിൽ ഉള്ള വിഷയം ആണ് ചർച്ച ചെയ്യുന്നത്.എത്ര താഴ്ത്തികെട്ടാൻ നോക്കിയാലും താൻ അഭിനിയിക്കുന്ന ചിത്രങ്ങളിലൂടെ വിമർശകരുടെ വായ ഇനിയും പാർവതിക്ക് അടപ്പിക്കാൻ സാധിക്കും എന്ന് ഉറപ്പാണ്,അതിഗംഭീരമായിരുന്നു അഭിനയം,കൂട്ടുകാരിയുടെ റോളിൽ അനാർക്കലി മരക്കാറും മോശമാക്കിയില്ല.

★നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രം ആ ഒരു രീതിയിൽ ആസിഫ് അലി നന്നായി തന്നെ അവതരിപ്പിച്ചു, എന്നിരുന്നാലും ആദ്യ പകുതിയിലെ പാർവതി ആസിഫ് കോമ്പിനേഷൻ സീനുകൾ അത്രക്ക് വർക്കൗട്ട് ആകാത്ത പോലെ തോന്നി,അത്കൊണ്ട് ചെറിയ ഇഴച്ചിൽ ആദ്യ പകുതിയിൽ അനുഭവപ്പെട്ടു.

◆ടൊവിനോയുടെ കഥാപാത്രം സിനിമക്ക് ഉണ്ടാക്കിയ പോസിറ്റീവ് വൈബ് വേറെ ലെവൽ ആണ്‌,രണ്ടാം പകുതിയിൽ സിനിമ കുറച്ചു വേഗതയിൽ ആവാനും ടൊവിനോയുടെ പ്രസൻസ് കൊണ്ട് സാധിച്ചു.

★അവഞ്ചേഴ്സിന്റെ ഒപ്പം റിലീസ് വച്ചത് മണ്ടത്തരം എന്ന് പറയില്ല,തന്റെ പ്രൊഡക്ടിലുള്ള അണിയറക്കാരുടെ വിശ്വാസം അഥവാ ചങ്കൂറ്റം എന്നേ പറയാൻ പറ്റൂ.

വാൽകഷ്ണം:-ലൂസിഫറും മധുരരാജയും തരുന്ന എന്റർടെയ്മെന്റും കുമ്പളങ്ങിയും വിജയ് സൂപ്പറും പ്രകാശനും നൽകിയ ഫീൽഗുഡും പ്രതീക്ഷിച്ചു ഈ സിനിമയെ സമീപിക്കരുത്.അതൊക്കെ വിട്ട് കാണണം എന്ന മനസോടെ പോയിരുന്നാൽ 100ശതമാനം ത്യപ്ത്തി ഈ ചിത്രം നൽകും എന്ന് ഞാൻ ഉറപ്പ് പറയുന്നു.

റേറ്റിങ്:4/5

സിനിമാതൂലിക:-ആഷ്ബിൻ ജോർജ്ജ്

Comments

Popular Posts