ദി ഗാംബ്ലർ
റിവ്യൂ എഴുതാൻ തോന്നുന്നില്ല,പക്ഷേ കാണുന്ന എല്ലാ സിനിമക്കും എഴുതുന്നത് കൊണ്ട് ഇതിനും എഴുതുന്നു.ആദ്യമേ പറയട്ടെ,മറ്റാരോടുമല്ല ടോം ഇമ്മട്ടിയോട് ആണ്,YOUTUBE ൽ കരിക്ക് ടീംമിന്റെ കുറച്ച് വീഡിയോസ് കിടപ്പുണ്ട്,അതിൽ ഒരു പ്രോഡക്ടിനെ മാർക്കറ്റ് ചെയ്യുന്നത് എങ്ങനെ ആണെന്ന് വ്യക്തമായി മനസിലാക്കി തരും,അല്ലാതെ ഇതോപോലെ 3.30മണിക്കൂറും (തിയറ്ററിൽ പോവാൻ എടുത്ത സമയം കൂടി ചേർത്ത്) 110രൂപയും(+പെട്രോൾ-80)കളയുന്ന ചീപ്പ് പരിപാടി കാണിക്കരുത്.കണ്ടുമടുത്ത ക്ലീഷേ കഥയും മര്യാദക്ക് ഡബ്ബ് പോലും ചെയ്യാത്ത നായകനും(ചിലപ്പോ സംസാരം അങ്ങനെയാവാം) നേരംകൊല്ലി ആയ അവതരണം കൂടെ ആയപ്പോൾ സംഗതി സുഭാഷ്!!!(മെക്സിക്കൻ അപാരതയിലെ അല്ലാട്ടാ)
അച്ഛൻ-മകൻ ബന്ധങ്ങൾ പറയണ എത്രയോ നല്ല സിനിമകൾ ഉണ്ട്,പക്ഷേ ഒരു പരസ്യത്തിന് വേണ്ടിയാണ് ഇങ്ങനെ കഥമെനഞ്ഞത് എന്ന് ഏറ്റവും അവസാനം വ്യക്താമായൊള്ളൂ അതിൽ നിങ്ങൾ വിജയിച്ചു, പക്ഷെ കണ്ടിരുന്ന ഞാൻ മൂഞ്ചി.കൂടുതൽ കഥയിലേക്ക് ഒന്നും പറയാനില്ല😑😑
അല്ല എന്ത് മാങ്ങ കാണിക്കാൻ ആണ് ഒരു സൂപ്പർ ഹീറോ എന്ന ഒരു പബ്ലിസിറ്റിയിൽ ഇറക്കിയത്,വേറൊന്നും വിചാരിക്കരുത്,വിഷമംകൊണ്ട് ചോദിച്ചതാ,,ഇനിയിപ്പോൾ അധികം ഒന്നും പറയുന്നില്ല,സമയം പോയത് പോയി.പെട്രോൾ കാശ് തന്നില്ലെങ്കിലും ടിക്കറ്റ് പൈസ എങ്കിലും തിരിച്ചു കിട്ടിയേൽ അടുത്ത പടത്തിന് കേറാർന്നു(ഒരു കൗതുകത്തിന് പറഞ്ഞതാ പൈസ തിരിച്ച് തരണ്ടാട്ടാ😐😐)
സിനിമാതൂലിക:ആഷ്ബിൻ ജോർജ്ജ്
സുഭാഷ്..
ReplyDelete