ഇഷ്ക്
തുടർച്ചയായ നല്ല ചിത്രങ്ങൾ വരുന്നത് കൊണ്ട് ഇപ്പോ ഷെയ്നിന്റെ ചിത്രങ്ങളിൽ നല്ല പ്രതീക്ഷയാണ്.ഇഷ്ക് പോസ്റ്റർ അനൗൺസ്മെന്റ് തൊട്ട് ആ ഒരു പ്രതീക്ഷ പൊട്ടി മുളച്ചതാണ്.കൂടെ സിദ്ശ്രീറാമിന്റെ പാട്ട് കൂടെ ആയപ്പോൾ ആദ്യ ഷോ ഉറപ്പിച്ചിരുന്നു.
പടം തുടങ്ങിയത് നല്ല മൂഡിലാണ്,ടിപ്പിക്കൽ ഒരു ലോക്കൽ സെറ്റപ്പിലൊക്കെ,ഷെയ്നും അമ്മയുമൊക്കെ ആയി നല്ല ഒരു കോമ്പിനേഷൻ കണ്ടു.കൂടെ പുള്ളീടെ റൊമാൻസും നല്ല രസാർന്ന്,കുറച്ചു പൈങ്കിളി ആണെങ്കിൽ കൂടെ നന്നായി റിലേറ്റ് ചെയ്യാൻ പറ്റുന്ന പോലെ ആയിരുന്നു.
തുടർന്ന് വേഗം തന്നെ മെയിൻ കഥയിലേക്ക് വന്നു.അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷൈൻ ടോം ചാക്കോയും ജാഫർ ഇടുക്കിയുമാണ്.നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെ തന്റേതായ രീതിയിൽ കൊണ്ടുവരാൻ ഷൈൻ ടോം ശ്രമിച്ചിട്ടുണ്ട്.ഇന്നത്തെ കാലത്ത് സ്ഥിരം പത്ര വാർത്തകളിലൂടെ കണ്ട് വരുന്ന സദാചാര പോലീസ് ചമയുന്നവർ ആണ് സിനിമയുടെ ഇതിവ്യത്തം
◆എന്തൊക്കെയാണ് മികച്ച് നിന്നത്???
ആദ്യത്തെ പാട്ടും ഇന്റർവെൽ കഴിഞ്ഞ് വരുമ്പോൾ ഉള്ള പാട്ടും നല്ലതാർന്നു.
ഷെയ്നിന്റെ അഭിനയം ഏറെക്കുറെ മികച്ച് തന്നെ നിന്നു.കണ്ടിരിക്കുമ്പോൾ ഒരു പേടി അല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന ആശങ്ക ഉണ്ടാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ മെല്ലെപോക്ക് ഒരു പരിധി വരെ രണ്ടാം പകുതിയിൽ കുറച്ചിട്ടുണ്ട്, കൂടെ പറയാൻ പറ്റുന്ന രീതിയിൽ ഒരു ട്വിസ്റ്റ് അവസാനഭാഗത്ത് ഉണ്ട്.അതാണ് സിനമയിൽ പ്രധാനമായും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്ന്.
◆എന്തൊക്കെ ആണ് പോരായ്മകൾ?
എടുത്ത് പറയേണ്ടത് മെല്ലെ പോക്ക് തന്നെയാണ്.2 മണിക്കൂർ 15 മിനിറ്റോളം ആണ് പടം എങ്കിലും ആദ്യ പകുതിക്ക് നല്ല ദൈർഘ്യം തോന്നി.കത്രിക വയ്ക്കാമായിരുന്ന പല ഇടങ്ങൾ ഉണ്ടായിരുന്നു.അതായത് ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രം തുടക്കത്തിൽ പക്ക രീതിയിൽ നിന്നെങ്കിലും സിനിമ നീങ്ങുമ്പോൾ ഒരേ രീതി പോലെ,അതായത് ആവർത്തന വിരസത. അവസാനഭാഗത്ത് തന്നെ ഇഷ്ടപ്പെടാതിരുന്ന മറ്റൊരു കാര്യവും കൂടെ ഉണ്ട്,സ്പോയിലർ ആവുമെന്നതിനാൽ വെളിപ്പെടുത്തുന്നില്ല.
റേറ്റിങ്:: 3/5
സിനിമാതൂലിക: ആഷ്ബിൻ ജോർജ്ജ്
https://youtu.be/MpGV8CTwKFY
Comments
Post a Comment