മേരാ നാം ഷാജി


ആസിഫ് അലി ,ബിജു മേനോൻ,ബൈജു എന്നിവർ ഒരുമിക്കുന്ന നാദിർഷാ യുടെ മൂന്നാമത്തെ ചിത്രമാണ് മേരാ നാം ഷാജി. ആദ്യ രണ്ട് ചിത്രങ്ങൾ വൻ വിജയം നേടിയതും ആളുകളുടെ പൾസ് അറിഞ്ഞ് കോമഡി ചെയ്യുന്നതും നാദിർഷയുടെ പ്രത്യേകതയാണ്.എന്നാൽ ആദ്യ രണ്ട് സിനിമ ചെയ്തപ്പോൾ ലഭിച്ച കൂട്ടുകെട്ട് നാദിർഷക്ക് ഇതിൽ ലഭിച്ചില്ല എന്നത് എടത്തുപറയേണ്ട കാര്യം തന്നെയാണ്.

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഉള്ള മൂന്ന് ഷാജിമാർ കൊച്ചിയിൽ വച്ച് ഒരുമിച്ച്‌ കണ്ടുമുട്ടുമ്പോൾ ഉണ്ടായ പ്രശ്നങ്ങളാണ് കഥയിൽ, ബിജു മേനോൻ ഗുണ്ട ആയും ബൈജു ടാക്‌സി ഡ്രൈവർ ആയും ആസിഫ് ഒരു പണി ഇല്ലാത്ത കൊച്ചിഫ്രിക്കായും ആണ് വരുന്നത്.

തുടക്കം വല്ല്യ തമാശ ഒന്നും കാണാതെ തുടങ്ങിയ ചിത്രം പതിയെ ആണ് ട്രാക്കിലേക്ക് വരുന്നത്.അപ്പോ ഉള്ള കുറച്ചുചളി സംസാരവും കുറച്ചൊക്കെ രസംകൊല്ലി ആയിരുന്നു. പിന്നീട് തമാശകൾ ഒക്കെ ആയി മുന്നോട്ട് കൊണ്ടുപോയെങ്കിലും വ്യക്തമായൊരു കഥയുടെ കുറവുണ്ടായിരുന്നു.മറ്റ് രണ്ട് സിനിമകളിലു്ം തമാശയും അതോടൊപ്പം ഒരു കഥയും ഉണ്ടായിരുന്നു എങ്കിൽ ഇതിൽ തമാശകളുടെ നിലവാരവും കഥയുടെ ആഴവും തീരെ കുൽവായി തോന്നിയിരുന്നു.

കൊടുത്ത റോളുകൾ അത്യാവശ്യം മൂന്ന്പേരും  നന്നായി ചെയ്തിട്ടുണ്ട്.ധർമ്മജ്ജന്റെ തമാശയും നല്ലതായിരുന്നു,പക്ഷെ ചിലതൊക്കെ ഏറ്റില്ല എന്ന് തോന്നിയിരുന്നു.പേരിൽ എല്ലാവരും ഒരു പോലെ ഉണ്ടെങ്കിലും കഥക്ക് അതുമായി അത്രക്ക് ഒരു ബന്ധം കൊണ്ടു വരുന്നതിൽ പരാജയപ്പെട്ടു എന്ന് പറയേണ്ടി വരും എന്ന് തോന്നുന്നു

വാൽകഷ്ണം :-പ്രത്യേകിച്ച് അധികം പണി ഒന്നുമില്ലെങ്കിൽ നേരമ്പോക്കിന് കണ്ടിരിക്കാം.

റേറ്റിങ്:-2.9/5

    സിനിമാതൂലിക:- ആഷ്ബിൻ ജോർജ്ജ്

Comments

Popular Posts