മധുരരാജ
മമ്മൂക്കയുടെ തിരിച്ചുവരവിന് കച്ചകെട്ടിതന്നെയാണ് മധുരരാജ യുടെ ആട്ടം കാണാൻ കേറിയത്.പോക്കിരിരാജ പോലുള്ള ഒരു മാസ്മസാല ചിത്രത്തിന്റെ രണ്ടാംഭാഗം എന്നതിലുപരി ഇക്ക ഒപ്പത്തിനൊപ്പം ലാലേട്ടന്റെ അടുത്ത് കട്ടക്ക് നിക്കണം എന്നൊരു ആഗ്രഹം ഉള്ളിലുണ്ടായി.
പോക്കിരിരാജയിലെ പോലെ ഫസ്റ്റ് ഹാഫ് കഴിയാൻ കാത്തുനിർത്താതെ നേരത്തെയുള്ള ഇക്കയുടെ എൻട്രി😍ആഘോഷിക്കാൻ ഉള്ളത് അവിടെ തുടങ്ങി.ആദ്യചിത്രത്തിലെ പോലെ ചിരിപ്പിക്കുന്ന ഇംഗ്ലീഷുമായി കളം പിടിക്കാൻ കുറേയൊക്കെ സാധിച്ചു.ട്രെയിലർ കണ്ടപ്പോൾ ഇംഗ്ലീഷ് ഏൽക്കില്ല എന്ന് കരുതിയത്,പക്ഷേ അത്യാവശ്യം രസകരമായിരുന്നു.
കൂടെ രസിപ്പിച്ചത് സലിം കുമാറിന്റെ മനോഹരൻ മംഗളോദയം തന്നെയാണ്, സ്പോട്ട് കോമഡികൾ നല്ലതായിരുന്നു.
കഥയായി പറയാൻ അധികം ഒന്നും തന്നെ ഇല്ല,പതിവ് നായകൻ വില്ലൻ എതിർപ്പുകൾ,വില്ലന്റെ വില്ലത്തരത്തിന് അറുതി വരുത്താനായി നായകൻ വരുന്നത് പോക്കിരിരാജയിലും കണ്ടതാണ്, അതോപോലെ ഒരു പാത്തിലാണ് ഇവിടെയും കഥ പറയുന്നത്.
ആദ്യ പകുതിയിൽ പക്കാ എന്റർടെയ്നർ ആയിരുന്നെങ്കിൽ രണ്ടാം പകുതി തീർത്തും നിരാശപ്പെടുത്തി. ഒരു കാര്യവുമില്ലാതെ കുറേയേറെ സെന്റിമെന്റ്സ് കയറ്റിയതും തീർത്തും അരോചകമായി എന്ന് പറയാതെ വയ്യ.
അങ്ങനെ ഇരിക്കുമ്പോളാണ് സണ്ണിലിയോൺ വരുന്നത് ഐറ്റം നമ്പറുമായി വരുന്നത്,കുറച്ചൊക്കെ ഉണർത്തിയെങ്കിലും പാട്ടിനെന്തോ ഒരു അടിപ്പൊളി വരികൾ കുറവാർന്നു.
പിന്നീട് ഉണ്ടായത് എങ്ങനെയിങ്കിലും തീരട്ടെ എന്ന രീതിയിൽ ആർന്നു കണ്ടത്,പ്രത്യേകിച്ച് സംഭവിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.
ആദ്യ പകുതിയിലെ പൊലെ തമാശകളും മറ്റുമായാണ് തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ ഭൂരിഭാഗം പ്രേക്ഷകരെയും കൈയിൽ എടുത്തേനെ,ഒരു പരിധി വരെ തിയറ്ററിൽ ഏൽക്കാത്ത സെന്റിമെന്റ്സും ഒഴിവാക്കാമായിരുന്നു.
സാധാ പ്രേക്ഷകൻ എന്ന നിലയിൽ ഉള്ള അഭിപ്രായമാണ്,സെക്കന്റ് ഹാഫിനെ മാത്രമാണ് പൂർണമായും വിമർശിച്ചിരിക്കുന്നത്.
റേറ്റിങ്:-2.9/5
വാൽകഷ്ണം:-സണ്ണിചേച്ചിയുടെ ഒപ്പം ഇക്ക രണ്ട് സ്റ്റെപ്പ് വച്ചിരുന്നെങ്കിൽ എന്നൊരു ആഗ്രഹം മനസിൽ ഉദിച്ച്പൊങ്ങിയിരുന്നു.
🙁
ReplyDelete🤔
Delete