ഒരു യമണ്ടൻ പ്രേമകഥ
ചുരുക്കെഴുത്ത്
"നാദിർഷയെ വിട്ട് ബിബിൻ-വിഷ്ണു എന്നിവർ മറ്റൊരു സംവിധായകനെ കൂട്ടുപിടിച്ച് ഒരുക്കിയ ഈ സിനിമയിൽ ദുൽഖർ സൽമാൻ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നിരിക്കുന്നു" എല്ലാ റിവ്യുയിലും കണ്ട ഈ ഒരു വാചകം ഞാനും വിണ്ടും പറയണോണ്ട് ഒരു കാര്യവുമില്ല.
അതോണ്ട് എങ്ങനെ ഉണ്ടായി എന്ന് ചെറുതായി പറയാം,ചിരിക്കാൻ ഉണ്ട് ആദ്യപകുതിയിൽ കൊറേ സ്പോട്ട് കോമഡി പോലെ,ദുൽഖർ എൻട്രി ഒക്കെ ശോകം ആർന്നു.വിഷ്ണുവിന്റെ കോമഡി നല്ല രസമുണ്ടായി,അതേ സമയം സലിംകുമാറിന്റെയും സൗബിന്റെയും കോമഡി പലതും ഏൽക്കാത്ത തരത്തിലുള്ളതായിരുന്നു.സ്പാർക്ക് വരണ കാര്യം ഒക്കെ ചുമ്മ ഊളത്തരം പോലെയായി റിപീറ്റ് ചെയ്ത് വന്നപ്പോ.ധർമ്മജൻ ഒരു പണിയും ചെയ്യാതെ വെറുതെ ഇരുന്ന് ചിരിപ്പിച്ചു.
രണ്ടാംപകുതി ഒന്നും പറയാനില്ല കട്ട ശോകം.
നീട്ടിയെഴുത്ത്
ഒരു പണിയുമില്ലാതെ നടക്കുന്ന ലല്ലു(പെയിന്റ് പണി ഉണ്ട്) തന്റെ സ്പാർക്ക് (രാംചരണിന്റെ പടത്തിലെ അല്ലാട്ടാ)അനുസരിച്ച് ഉള്ള പെൺകുട്ടിയെ അന്വേഷിക്കുകയാണ്.ആദ്യ പകുതിയിലെ നീണ്ട കോമഡികൾക്ക് ശേഷം(നല്ല കോമഡി ഉണ്ടാർന്നു) രണ്ടാം പകുതിയിൽ പത്രത്തിലെ MISSING കോളത്തിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.തുടർന്ന് ആ കുട്ടിയെ അന്വേഷിച്ച് ഇറങ്ങുമ്പോൾ സംഭിവിക്കുന്ന കാര്യങ്ങളുടെ പതിവ് ക്ലീഷേ അവതരണമാണ് തുടർന്ന് കാണാൻ സാധിക്കുന്നത്.മേരാ നാം ഷാജിയിലെ പോലെ തന്നെ നാദിർഷയുടെ പാട്ടുകൾ അത്ര പോരായിരുന്നു.
വാൽകഷ്ണം: ദുൽഖറിനെ ചുമ്മാ കണ്ടോണ്ടിരിക്കാൻ നല്ല രസമാണ്.
റേറ്റിങ്:-2.5/5
സിനിമാതൂലിക:-ആഷ്ബിൻ ജോർജ്ജ്
Comments
Post a Comment