അതിരൻ
ട്രൈയിലർ കണ്ടപ്പോളെ ഉറപ്പിച്ചപോലെ ആദ്യഷോക്ക് കേറി.സൂക്ഷിച്ചു ഇരുന്നുകാണും എന്ന് ഉറപ്പിച്ചു കണ്ടുതുടങ്ങി.സായ് പല്ലവി-ഫഹദ് ഒരുമിക്കുന്നു എന്നത് കഥ എങ്ങനെ ആയിരിക്കും എന്നതിൽ ക്യൂരിയോസിറ്റി ഉളവാക്കിയിരുന്നു.പതിയെ പതിയെ മുന്നന്നോട്ട് നീങ്ങിയ ചിത്രത്തിലെ പല ലൊക്കേഷനും വീടിനടുത്തുള്ള ഇല്ലിത്തോട് വനപ്രദേശമായിരുന്നു.
കാടിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു ഭ്രാന്താശുപത്രിയെ കുറിച്ച് പടിച്ച് റിപ്പോർട്ട് കൊടുക്കാൻ വരുന്ന ഡോക്ടറായി ഫഹദ് എത്തുന്നു.ആ ഒരു ആശുപത്രിയെ കേന്ദ്രീകരിച്ച് ആണ് കഥ തുടരുന്നത്.അവിടുത്തെ രോഗികളുടെ കാര്യങ്ങളും ഡോക്ടറിന്റെ വ്യത്യസ്തമായ ചികിത്സ രീതികളും എല്ലാം സംശയങ്ങൾ ഉളവാക്കുന്നതായിരുന്നു.
അവിടുത്തെ രോഗിയായി സായ്പല്ലവിയും സുരഭിലക്ഷ്മിയും സുദേവും ഒക്കെ ഉണ്ട്.
സുരഭിലക്ഷ്മിയുടെ ചെറിയ രംഗങ്ങളിലുള്ള പ്രകടനം കൈയ്യടി നേടുന്നതാണ്.
ഞെട്ടിച്ചത് സായ് പല്ലവിയാണ്,ട്രെയിലറിൽ കണ്ടത്പൊലെ രഞ്ജി പണിക്കറുമായുള്ള രംഗങ്ങളും അത്പോലെ കളരി രംഗങ്ങളും മികച്ച് നിന്നു,വേറെയും കുറച്ചു രംഗങ്ങൾ എടുത്തുപറയേണ്ടതായുണ്ട്,അത് നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കുമെന്ന് തോന്നുന്നത് കൊണ്ട് ഒഴിവാക്കുന്നു.
ഈ അടുത്ത കാലങ്ങളായി ഫഹദിൽ വന്നിരിക്കുന്ന മാറ്റം ശ്രദ്ധേയമാണ്,പ്രേക്ഷകന് ഫഹദിന്റെ പടം ആണല്ലോ ഗ്യാരണ്ടിയോടെ കേറാം എന്ന് തിരുത്തിപറയിച്ചുകൊണ്ടിരിക്കുന്നു.ഒരിടക്ക് നിരവധി മോശം ചിത്രങ്ങൾ വന്നതും ഈ അവസരത്തിൽ ഓർക്കുന്നു.
★ഒരു സിനിമയുടെ അല്ലെങ്കിൽ ഏതെങ്കിലും ഒക്കെ സിനിമയുടെ കോപ്പി ആണോ എന്ന് ചോദിച്ചാൽ സത്യമായും എനിക്കറിയില്ല,ഞാൻ ഇംഗ്ലീഷ്,കൊറിയൻ സിനിമകൾ കാണുന്നത് കൊറവാണ്.
■ഓട്ടിസം എന്ന രോഗാവസ്ഥയിലുള്ള കുറച്ചുപേരെയൊക്കെ കണ്ടിട്ടുണ്ട്,അത് വച്ച് നോക്കുമ്പോൾ കൈകാലുകളുടെ ചലനത്തിൽ മാത്രമാണ് രോഗാവസ്ഥ എടുത്തുകാൺകേ വരുത്തിയിട്ടുള്ളൂ പക്ഷേ മൊത്തത്തിൽ അതൊരു കുറവായി തോന്നിയില്ല.
★പാട്ടുകൾ ചിലത് അനവസരത്തിലാണെന്ന് തോന്നിയിരുന്നു.പക്ഷേ പശ്ചാത്തലസംഗീതം മികച്ച്നിന്നു,ഒരു പേടിപെടുത്തുന്ന അന്തരീക്ഷം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
■പതിയെ നീങ്ങുന്ന കഥയിൽ അധികം പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റാത്ത എന്നാൽ വെണെമെങ്കിൽ ചിന്തിച്ചു എടുക്കാവുന്ന രീതിയിൽ ഉള്ള ചിത്രമാണ്, ആയതിനാൽ കുമ്പളങ്ങി പോലൊരു റിയലിസ്റ്റികും പ്രകാശൻ പോലൊരു മുഴുനീള എന്റർടെയ്നറും പ്രതീക്ഷിച്ച് പോവാതിരിക്കുക,
നോട്ട് ദ പോയിന്റ് :-അങ്ങനെ ആഗ്രഹിക്കുന്നവർ പോവാതെയ് ഇരിക്കുക.
★നിങ്ങൾക്ക് ഇത് മറ്റേതെങ്കിലും ഇംഗ്ലീഷ് സിനിമയുമായി സാമ്യം തോന്നുന്നുണ്ടെങ്കിൽ താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക, വടക്കൻ സെൽഫിയിലെ കൊറിയൻ സിനിമ കോപ്പി അടിക്കുന്ന ഉമേഷ് നെ ഓർത്ത് അതങ്ങ് മൈൻഡാക്കാതിരിക്കുക.
റേറ്റിങ്:-3.8/5
വാൽകഷ്ണം:-സിനിമ ആദ്യം കണ്ട് മറ്റുള്ളവരോട് കഥ പറഞ്ഞ് നടക്കുന്നത് എന്റെ ഒരു ഹോബിയാണ്,ആയതിനാൽ അത്യാവശ്യം കുറച്ചു ട്വിസ്റ്റ്കൾ ഉള്ള ഈ ചിത്രത്തിന്റെ മുഴുവൻ കഥ അറിയുവാൻ എന്നെ സമീപിക്കുക.കുറച്ച് നീട്ടി പറയാനുണ്ട്,അത്യാവശ്യം എല്ലാവരും കണ്ടിട്ട് വിശദ്ധമായി എഴുതാം.
സിനിമാതൂലിക :-ആഷ്ബിൻ ജോർജ്ജ്
👍👍
ReplyDelete😍😍
Deleteവൽകഷ്ണം 😛
ReplyDelete😜😜
Delete