ലൂസിഫറിന് പിന്നിൽ...

ആദ്യമേ ഒരാളെക്കുറിച്ച് പറഞ്ഞ്കൊണ്ടാണ് ഞാൻ ഈ എഴുത്ത് തുടങ്ങുന്നത്.
 മുരളിഗോപി
ടിയാനും കമ്മാരസംഭവവും ആണ് ഞാൻ തിയറ്ററിൽ പോയി കണ്ട അദ്ദേഹത്തിന്റെ എഴുത്തിൽ നിന്ന് പിറന്ന ചിത്രങ്ങൾ.
ആദ്യദിവസം തന്നെ കണ്ടപ്പോൾ രണ്ടും എനിക്ക് നിരാശ ആയിരുന്നു നൽകിയത്.
ടിയാൻ ആദ്യപകുതിയിൽ ഇൻട്രസ്റ്റിംഗ് ആയി മുന്നോട്ടു പോയെങ്കിലും രണ്ടാം പകുതിയിലെ ഇഴച്ചിൽ ഞാൻ എന്ന പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചു.തിയറ്ററിൽ അത്രയധികം വിജയം ആവാതിരുന്ന ചിത്രം പലർക്കും ഇഷ്ടപ്പെട്ടു എന്നും കേട്ടിരുന്നു.

കമ്മാരസംഭവം അത്രയേറെ മാസ് ട്രെയിലറിന്റെ അകമ്പടിയോടെ എത്തിയെങ്കിലും തിയറ്ററിൽ അത്ര സ്വാധീനം ചെലുത്തിയില്ല,സ്പൂഫായി കാണിച്ചത് അത്ര ഏറ്റില്ല എന്ന് തന്നെയാണ് ഇപ്പോളും എന്റെ അഭിപ്രായം.
ഭൂരിഭാഗം പലരും ആക്ഷേപഹാസ്യത്തെ പുകഴ്ത്തിയപ്പോളും എനിക്കും ഇന്നും മുഖ്യമന്ത്രി കമ്മാരൻ ആവുന്നു എന്ന രീതിയിൽ അല്ലാതെ രാഷ്ട്രീയത്തിലെ നെറികേടുകളെ ഒക്കെ വിമർശിക്കാൻ വേറെ വഴികൾ തിരഞ്ഞെടുക്കാമായിരുന്നില്ലേ എന്ന് മുരളി ഗോപിയോട് ഞാൻ മനസിൽ ചോദിച്ചിരുന്നു.പക്ഷേ പുള്ളിക്കാരൻ തീർത്ത് പറഞ്ഞു എന്റെ കമ്മാരനും എന്റെ ടിയാനും ഇങ്ങനെ തന്നെയാണ്,പുള്ളി ഒട്ടും വീഴ്ച ഇല്ല,പകരം എനിക്കുള്ള മറുപടി നൽകിയത് ടോറന്റിൽ കമ്മാരന്റെ പേര് സ്വർണലിപിയിൽ എഴുതിപ്പിച്ച് കൊണ്ടാണ്.

പറയാൻ പോകുന്നത് ലൂസിഫറിനെ കുറിച്ചാണ് ഇനി,അദ്ദേഹം മാസ് എന്റർടെയ്ൻമെന്റ് രീതിയിൽ എഴുതുമെന്ന് എനിക്ക് തോന്നുന്നില്ല,പകരം എഴുതിയ കഥയിൽ മാറ്റങ്ങൾ വരുത്തി,പഴയ ലാലേട്ടൻ കഥാപാത്രങ്ങളിലേക്കുള്ള ഒരു തിരിച്ചുവരവ് ആണ് ഉണ്ടാക്കിയെടുത്തത്.

അതോടൊപ്പം ഞാൻ ചേർത്തു വായിക്കാൻ ആഗ്രഹിക്കുന്നത് പ്രഥ്യിരാജ് നായകനായ നൈനുമായാണ്,അനവധി ചർച്ചകൾ നൈൻ ഇറങ്ങികഴിഞ്ഞ് നടത്തി,നമ്മുക്ക് ഉത്തരം തരാത്ത തരത്തിൽ നിരവധി ചോദ്യങ്ങൾ അവശേഷിച്ചതും ഓർക്കുന്നു. പരീക്ഷണ ചിത്രങ്ങൾ തുടരുന്നത് പ്രഥ്യിരാജിന്റെ സ്വാഭാവികത ആയത് കൊണ്ട് തന്നെ അതിനുള്ള ഉത്തരം കണ്ട്പിടിക്കാൻ കുറേ അധികം ബുദ്ധിമുട്ടേണ്ടിവന്നു.
കുറേ അധികം പേർക്കും ഇഷ്ടമാവാതിരുന്നതും കഥ മനസിലാവാതിരുന്നതും അതിനുമപ്പുറം ഞാനും നിങ്ങളും ഉൾപ്പെടുന്ന മലയാളി ആസ്വാദകരുടെ റിയലിസ്റ്റിക് കുമ്പളങ്ങി പ്രേമവും നൈനിനെ തിരിച്ചടിച്ചു.ചോദ്യങ്ങൾ അവശേഷിപ്പിച്ചത് പലരും സിനിമയുടെ ഒരു പോരായ്മ ആയും പറഞ്ഞു.
എന്നാൽ ലൂസിഫറിലേക്ക് എത്തിയപ്പോൾ  സംശയങ്ങൾ എല്ലാം കാഴ്ചക്കാർക്ക് വേണമെങ്കിൽ ചിന്തിച്ചാമതി എന്ന് ഗോവർദ്ധനെകൊണ്ട് പറയാതെ പറയിപ്പിക്കുകയാണ് പ്രഥ്യിയും മുരളിഗോപിയും ചെയ്തത്.സത്യാന്വേഷികൾ ഉണ്ടേൽ അവർ അന്വേഷിച്ചോളും എന്ന് ഗോവർദ്ധനിലൂടെ "L" പറയുകയും ചെയ്യുന്നു.

വിക്കിപീഡിയ പറയുന്നു:-
ലോകം മുഴുവൻ തങ്ങളുടെ കീഴിലാക്കാൻ ശ്രമിക്കുന്ന അല്ലെങ്കിൽ തങ്ങളുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോകുന്ന ഒരു ലോകം അതാണ് ഇലുമിനാറ്റി സംഘങ്ങൾ ഉദ്ദേശിക്കുന്നത് എന്നാൽ അതിലെ അംഗങ്ങളുടെ രഹസ്യസ്വഭാവം പുറംലോകത്തിന് അവർ വ്യക്തമാക്കുകയുമില്ല,രാഷ്ട്രീയപരമായും ഭൗതിക-രാസ ശാസ്ത്രപരമായും ഇവർക്ക് ആഴത്തിൽ അറിവ് ഉണ്ടെന്ന് പല പുസ്തകങ്ങളും വ്യക്തമാക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവത്തിൽ വരെ ഈ സംഘങ്ങൾക്ക് സ്വാധീനം ഉണ്ടെന്ന് പറയപ്പെടുമ്പോൾ നമ്മുക്ക് ഉദ്ദേശിക്കുന്നതിന് അപ്പുറമാണ് ആ സംഘങ്ങൾ.

ഹേയ്,മിസ്റ്റർ നിങ്ങൾ കഥയിൽ നിന്ന് മുന്നോട്ട് പോവുന്നു,.
ആഹ്,ഒരുപാട്. ഈ സംഘങ്ങൾക്ക് സിനിമയുടെ കഥയുമായി ബന്ധമില്ലായിരിക്കാം എന്ന് തോന്നാം പക്ഷേ എഴുത്തുകാരൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു,സ്റ്റീഫൻ നെടുമ്പള്ളി,നമ്മുടെ കണ്ണുകൾ കൊണ്ട് കണ്ട ചെറിയൊരു കാര്യം മാത്രമാണെന്ന്.
അപ്പോൾ പിന്നിലുള്ള വലിയ കാര്യം അബ്രഹാം ഖുറേഷി ആവാം,പക്ഷേ എന്ത്കൊണ്ട് ഒരു മുസ്ലീം നാമം സ്വീകരിച്ചു, ലോജിക്കലി ഒരു മാസ് അപ്പിയറൻസ് ആ പേരിന് ഉള്ളത് കൊണ്ട് ആണെന്ന് പറയാം,ഇലുമിനാറ്റിയുമായി ബന്ധപ്പെടുത്തിയാണെങ്കിൽ ക്രൈസ്തവ സംഘടനകളിൽ നിന്ന് പുറത്ത് പോകുന്നവരാണ് കൂടുതലും ഇതിന് പിന്നിൽ എന്നും പറയപ്പെടുന്നു,അപ്പോൾ സ്റ്റീഫനെ പോലെ തന്നെ മറ്റൊരു മുഖം മാത്രമാണ് അബ്രഹാം എന്നും അനുമാനിക്കാം.കൂടാതെ ഇങ്ങനെ ഒരു പശ്ചാതലം ഉള്ള ആൾ എന്ത്കൊണ്ട്, പള്ളിയുമായും മറ്റും ബന്ധം പുലർത്തുന്നു എന്നൊരു ചോദ്യം അവശേഷിക്കാം,'കടമ' നിറവേറ്റുന്നു എന്നൊരു ഉത്തരം കൊടുക്കാൻ സാധിക്കുമെങ്കിൽ കൂടി ഒരു വ്യക്തത അവിടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നു.

എഴുത്തുകാരന്റെ മികവ് മാത്രം ആണ് എടുത്ത് കാണിക്കുന്നത് ഇതിൽ, ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിശദ്ധീകരണം മുരളിഗോപി യിൽ നിന്ന് ഉണ്ടാവുമെന്ന് ഉറപ്പാണ് അത് അടുത്ത സിനിമയുടെ രൂപത്തിലായിരിക്കുമോ എങ്ങനെ ആണെന്ന് മാത്രം അറിയേണണ്ടതായുള്ളൂ.

       സിനിമാതൂലിക-ആഷ്ബിൻ ജോർജ്ജ്

Comments

Popular Posts