Based on true story
അലറിവിളിക്കുന്ന ശബ്ദത്തോടെ ആംബുലൻസ് കുതിച്ചെത്തി ആശുപത്രിയുടെ മുന്നിലേക്ക്.ആ ശബ്ദ ഗാഭീര്യം കൊണ്ടെന്നാവണം നഴ്സുമാരും മറ്റും ശരവേഗത്തിൽ പാഞ്ഞു ചെന്നു.
ചെറിയ ഒരു കുട്ടിയെ സൂക്ഷിച്ച് സ്ട്രച്ചറിൽ കിടത്തിയ ശേഷം ഓപ്പറേഷൻ തിയറ്ററിലേക്ക് പാഞ്ഞു, കൂടെ കരഞ്ഞ് കൊണ്ട് കുട്ടിയുടെ അമ്മയും അച്ഛനും എന്തോ ഉണ്ട്,എന്താണ് കുട്ടിക്ക് സംഭവിച്ചത് എന്ന് വ്യക്തമല്ല. പക്ഷേ തലയിൽ ചുറ്റികെട്ടിയതായി കാണാൻ സാധിച്ചു.അവിടെ നിന്നവർ പിറുപിറുക്കുന്നുണ്ടായിരുന്നു എന്തൊക്കെയോ,സീരിയസ് ആയത് കൊണ്ട് വേറെ ഹോസ്പിറ്റലിൽ നിന്ന് ഇവിടേക്ക് കൊണ്ടുവന്നതാണത്ര.
കുട്ടി കളിച്ചപ്പോൾ വീണ് തലപൊട്ടിയതാണെന്നും ചിലർ പറയുന്നപോലെ കേട്ടു.

ഓപ്പറേഷൻ തിയറ്ററിലേക്ക് ഡോക്ടർമാരുടെ ഒരു സംഘം തന്നെ കയറുന്നുണ്ട്,തുന്നാനും മുറിക്കാനുമുള്ള കത്തിയും കഠാരയുമായി പിറകിൽ അനുയായികളും ഉണ്ട്.വളരെ സങ്കുചിതമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ചെയ്യുന്നപോലെയാണ് ഓരോ ഡോക്ടർമാരുടെയും പെരുമാറ്റം, കുട്ടയുടെ സ്ഥിതി അത്രയേറെ മോശം ആണെന്നുള്ള നിഗമനത്തിൽ എത്തിചേരാൻ അധികംസമയമെടുത്തില്ല.അമ്മ വാതിലനരികെ ഇരുന്ന് കരുയുന്നത് കണ്ടപ്പോ ചെറുതായൊന്ന് ഒരു തുള്ളി കണ്ണുനീർ എന്റെയും പൊഴിഞ്ഞു.അച്ഛൻ മറ്റൊരു മൂലയിൽ നിൽക്കുകയാണ്.രണ്ട് പേരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് ഞാൻ ഊഹിച്ചു.
അകത്ത് നിന്ന് ഒരു ഡോക്ടർ പുറത്തേക്ക് വന്നു,അമ്മ ചാടിഎഴുന്നേറ്റു. അല്പം 'ക്രിട്ടിക്കലാണ് അവസ്ഥ,ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല 48 മണിക്കൂർ ഒബ്സർവേഷൻ ആണ്', ഗ്ലൗസ് കയ്യിൽ നിന്ന് അഴിച്ച് അദ്ദേഹം മുന്നോട്ടു നടന്നു....നിശബ്ദത അന്തരീക്ഷത്തെ പൊതിഞ്ഞു തുടങ്ങിയിരിക്കുന്നു
Comments
Post a Comment