സൂപ്പർ ഡീലക്സ് (തമിഴ്)


ഇന്നലെ ലൂസിഫർ കണ്ട് കഴിഞ്ഞപ്പോളാണ് ഇന്ന് ഇതിന്റെ കാര്യം ഓർത്തത്,സമയം നോക്കിയപ്പോൾ ഉച്ചക്ക്  1:45ന് ആണ് പടം,രാവിലെ 10:15ന് നയൻതാരയുടെ ഐറയും കിടക്കുന്നകണ്ടു,അങ്ങനെ ഇന്ന് ലീവെടുത്ത് രണ്ടും കാണാൻ തീരുമാനിച്ച് ടിക്കറ്റ് എടുക്കാൻ കാർണിവലിൽ ചെന്നപ്പോൾ അവര് പറയാണ് "സോറി സർ ഒരാളെ മാത്രം വച്ച് പടം ഓടിക്കാൻ പറ്റില്ലാന്ന്",ഞാൻ മൂഞ്ചി,പിന്നെ ഒന്നും നോക്കീല കാൻസലേഷൻ വന്നപ്പോൾ ലൂസിഫറിന് വീണ്ടും കേറി,രണ്ടാമത് കണ്ടപ്പോൾ സെക്കൻഡ് ഹാഫിൽ ലാഗ് ഉള്ളപ്പോലെ തോന്നി,അത് കഴിഞ്ഞ് നേരെ സൂപ്പർ ഡീലക്സ് തുടങ്ങി.

ലൂസിഫറിന്റെ തിരിക്കിനിടയിൽ പലരും കേറാൻ വഴിയില്ല,അത്കൊണ്ട് കുറച്ച് വിശദ്ധമായി എഴുതാമെന്ന് വിചാരിച്ച് തുടങ്ങുന്നു.
വിജയ് സേതുപതി-ഫഹദ് ഫാസിൽ-സാമന്ത എന്നിവരാണ് കഥാപാത്രങ്ങൾ എന്നറിഞ്ഞപ്പോളെ നല്ല പ്രതീക്ഷ ആയിരുന്നു, കൂടാതെ വിജയ് സേതുപതിയുടെ ഗെറ്റപ്പും പ്രത്യേക ചർച്ചാവിഷയമായിരുന്നു.പക്ക തമിഴ്നാട് ചേരി കേന്ദ്രീകരിച്ചാണ് ലൊക്കേഷനുകൾ.

★ഒരു സ്ഥലത്ത് ഒരു ദിവസം നടന്ന മൂന്ന് കഥകളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്,സാമന്ത-ഫഹദ് എന്നിവർ ഒരു കഥയിലും,രമ്യാ ക്യഷ്ണൻ ഒരു കൂട്ടം പിള്ളേരും അടങ്ങുന്ന രണ്ടാമത്തേതും ട്രാൻസ്ജൻഡർ ശിൽപ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന വിജയ്സേതുപതിയുടെ മൂന്നേമത്തേതും

■സിനിമ നടൻ ആവണമെന്നാഗ്രഹമുള്ള മുഗിൽ എന്ന കഥാപാത്രത്തെ ഫഹദ് അവതരിപ്പിക്കുന്നു,ഭാര്യയായി സാമന്തയും,പഴയ കാമുകനുമായുള്ള സാമന്തയുടെ അടുപ്പത്തിൽ നിന്ന് കഥ തുടങ്ങുന്നു,പെട്ടെന്ന് കാമുകൻ മരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ളപെടാപ്പാടാണ് ബാക്കി പഴയുന്നത്

■രണ്ടാമത്തെ കഥയാണ്  കൂടുതൽ രസിപ്പിച്ചത്,ചിരിച്ച് ചിരിച്ച് ഒരുവഴിക്കായി എന്നേ പറയാനുള്ളൂ,കുത്ത്  പടം കാണാൻ ക്ലാസിൽ പോവാതെ ഇരുന്നു കഷ്ടപ്പെട്ട് സിഡി ഒക്കെ  വാങ്ങി ഇട്ടു കണ്ടപ്പോൾ കാണുന്നവരിൽ ഒരുത്തന്റെ അമ്മയായ രമ്യാ ക്യഷ്ണൻ അതിലെ നായിക ആ ദേഷ്യത്തിൽ ടിവി തല്ലിപൊട്ടിക്കുകയും അമ്മയെ കൊല്ലാൻ നോക്കുകയും പിന്നെ സുഹ്യത്തുക്കൾ ടിവി വാങ്ങാൻ പൈസ ഒപ്പിക്കുന്നതും ആണ് ഈ കഥയിൽ.

■നമ്മളെ ഏറ്റവും സ്വാധീനിക്കുന്നത് വിജയ് സേതുപതിയും മകനും ഭാര്യയും അടങ്ങുന്ന മൂന്നാമത്തെ ഭാഗമാണ്, വിഷമവും നിസഹായവസ്ഥയും എല്ലാം ഒരുമിച്ച് ചേരുന്ന ഭാഗമാണിത്,അത് പോലെ അത്രയേറെ ആഴത്തിലുള്ള ഒരു സന്ദേശവും ഉണ്ട്,
ട്രാൻസ്ജൻഡർസിനെ നമ്മൾ കാണുന്നരീതിയെകുറിച്ചുള്ള വ്യക്തമായ ധാരണ ചിത്രം തരുന്നു.
മാറ്റേണ്ടത് അവരെയല്ല,നമ്മുടെ കണ്ണുകളെയാണ്,നമ്മുടെ കാഴ്ചപ്പാടുകൾ ആണ്.

മൂന്ന് കഥകളും പലത് ആയല്ല കാണിക്കുന്നത്,എല്ലാം തമ്മിൽ അവസാനം ബന്ധമുണ്ട്,പക്ഷേ ആരും തമ്മിൽ ഒരു ബന്ധമില്ല,ചില ലിങ്കുകൾ ഉണ്ട് മൂന്നും തമ്മിൽ,

അതായത് രമണാ...ഫഹദും സേതുപതി യും ഒരുമ്മിച്ച് ഉള്ള രംഗം പ്രതീക്ഷിച്ച് ആരും പോകണ്ട,നന്നായി മനസറിഞ്ഞ് ചിരിക്കാനും നമ്മൾ ചിന്തിച്ച് വച്ചിരിക്കുന്ന കാര്യങ്ങൾ പലതു്‌ തിരുത്താനും ഒരു അവസരം സിനിമ നൽകും.

●രണ്ടാം പകുതിയിലെ ചിലതും ചിലപ്പോൾ ക്ലൈമാക്സ് ഉൾപ്പെടെയുള്ളത് ചിലർക്കെങ്കിലും ഇഷ്ട്ടപ്പെടാതിരിക്കാം,ചില രംഗങ്ങളിലെ ആവർത്തനവിരസത ഞാനും ശ്രദ്ധിച്ചിരുന്നു.അവസാനഭാഗങ്ങളിൽ ഒന്നുകൂടെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാമായിരുന്നു എന്നൊരു അഭിപ്രായം ആണ് എനിക്കുള്ളത്.എന്നിരുന്നാലും എനിക്ക് ത്യപ്ത്തി നൽകാൻ ഉള്ളതെല്ലാം ഉണ്ടായി😍

പക്ഷേ മൊത്തത്തിൽ ഒരു കളർഫുൾ ആണ് പടം സൂപ്പറാണ് സൂപ്പർഡീലക്സ്

റേറ്റിംഗ്:-3.8/4

       നിരൂപണം:-ആഷ്ബിൻ ജോർജ്ജ്

Comments

Post a Comment

Popular Posts