ലൂസിഫർ



അവസാനമായി ഒരു മലയാള ചിത്രം തിയറ്ററിൽ കണ്ടത് ഫെബ്രുവരി 21ന് ആണ്(ബാലൻ വക്കീൽ) അതിന്ശേഷം കാണാൻ പോണം എന്ന് മനസ്കൊണ്ട് തോന്നിച്ച മലയാള സിനിമ എത്തുന്നത് ഒരു മാസത്തിന് ശേഷം ഇന്നാണ്.പ്രതീക്ഷകൾ അനവധി തന്നെ ഉണ്ടായിരുന്നു അപ്പോഴും മനസ്സിൽ 25km അപ്പുറം ചാലക്കുടി വരെ പോയി നാല്മണിക്ക് ഒടിയൻ കണ്ട ഓർമ്മ ആയിരുന്നു, എന്നിലെ പ്രതീക്ഷകളെ ഒക്കെ ചുരുട്ടി ഒതുക്കി ഏകാകിയായി ലൂസിഫറിന് കേറി.

സാധാരണ കൂട്ടമായി പോകുമ്പോൾ ഒക്കെ തിയേറ്ററിൽ ഇരുന്ന് ആർത്ത് വിളിക്കാറുണ്ട്,പക്ഷേ ഒറ്റക്ക്പോയിട്ട് ആ മുഖം സ്ക്രീനിലേക്ക് വരുമ്പോൾ ചാടി എഴുന്നേറ്റ് ലാലേട്ടാ എന്ന് വിളിപ്പിക്കണമെങ്കിൽ,ഒടിയനിൽ പ്രതീക്ഷിച്ചത് ഒക്കെ നൂറിരട്ടിയായി തിരിച്ച് തന്നത് കൊണ്ടാണ്.

പേട്ടയുമായി പലരും താരതമ്യംചെയ്യുന്നത് കണ്ടു തിരിച്ചുവരവിനെ,പക്ഷേ അതിനൊക്കെ അപ്പുറത്തായിരുന്നു എനിക്ക് ലൂസിഫർ.
ഡ്രാമ കാണാൻ കേറിയപ്പോൾ ഞാൻ പകുതിക്ക് വച്ച് ഇറങ്ങി പോന്നിരുന്നു,അന്ന് ചിന്തിച്ചത് ഇത്രയൊക്കെ അഭിനയിച്ചിട്ടും പുള്ളിക്ക് കഥ കേൾക്കുമ്പോ മനസിലാവില്ലേ എന്നായിരുന്നു.
എന്നിലെ സാധാ പ്രേക്ഷകനെ കെട്ട് പൊട്ടിച്ച് വിടാൻ ഉള്ളതെല്ലാം വാരിക്കോരി തന്നായിരുന്നു പ്രഥ്യിരാജ് എന്ന താര ആരാധകൻ തന്റെ ആദ്യചിത്രം ഒരുക്കിയത്.

മുരളിഗോപിയെന്ന തിയറ്റർ വിജയം കുറവുള്ള എഴുത്തുകാരൻ, ടിയാനും കമ്മാരസംഭവവും ഇഷ്പ്പെടാത്ത ഞാനും തമ്മിൽ ഉള്ള മൽപ്പിടുത്തമായി ലൂസിഫർ അനുഭവപ്പെടുമോ എന്ന് ഞാൻ ആദ്യം ചിന്തിച്ചിരുന്നു.പക്ഷേ തിയറ്ററിൽ വച്ചുള്ള എന്റെ തന്നെ പ്രകടനം വച്ച് അദ്ദേഹം ഈ തവണ എൻ്റെ നെഞ്ചിന് മുകളിൽ ചവിട്ടിയാണ് മറുപടി തന്നത് എന്ന് ഞാൻ മനസിലാക്കുന്നു.

ക്യാരക്ടർ പോസ്റ്റുകൾ 27എണ്ണം ഇറക്കിയപ്പോൾ സംവിധായകൻ പറഞ്ഞിരുന്നു എല്ലാവർക്കും അതിന്റെതായ റോളുണ്ടെന്ന്.കറക്ടായി തന്നെയാണ് പോസ്റ്ററുകളെ പറ്റി അദ്ദേഹം പറഞ്ഞത് അല്ലാതെ വെറുതെ വഴീൽ കൂടെ പോയി ചാവുന്നവന് ഒന്നും ക്യാരക്ടർ പോസ്റ്റർ കൊടുത്തിട്ടില്ല.

◆രാഷ്ട്രീയം ആണ് സിനിമയിലെ പ്രധാനവിഷയം,സ്പോയിലർ എന്ന് പറയാൻ പറ്റില്ല എന്നാലും പറയുന്നു.രാഷ്ട്രീയത്തിലെ പ്രത്യേകിച്ച് കോൺഗ്രസ്‌ പാർട്ടിയിലെ മക്കൾ രാഷ്ട്രീയവും കുതികാൽവെട്ടും എന്തിന് നമ്മുക്ക് അടുത്ത് പരിചയമുള ഗ്രൂപ്പുരാഷ്ട്രീയം വരെ പരാമർശിക്കുന്നുണ്ട് സിനിമയിൽ,എല്ലാ ചേരുവകളും പാകത്തിന് ചേർത്തിരിക്കുന്നത് കൊണ്ട് നൂറിൽ തൊണ്ണൂറ്റിഅഞ്ച് ശതമാനവം ഫലം കിട്ടി എന്ന് ഞാൻ ഉറപ്പ് പറയുന്നു.


BLOOD.BROTHERHOOD.BETRAYAL
ചോര.സാഹോദര്യം.വഞ്ചന
ഈ ഒരു ടൈറ്റിൽ സിനിമ ഇറങ്ങുന്നതിന് മുന്നേ ചർച്ച ആയിരിന്നു.ആരൊക്കെ മോഹൻലാലുമായി എങ്ങനെയെല്ലാം റിലേറ്റ് ആവുന്നു എന്നും ക്യാപ്ഷൻ വ്യക്തമാക്കുന്നു
BLOOD
പകയുടെ പ്രതികാരത്തിന്റെ പ്രതിനിധി ആയാണ് ചോരയെ റിലേറ്റ് ചെയ്യുന്നത്,ചോര എടുക്കുന്ന പ്രതികാരം കാണാൻ സാധിക്കും,മറ്റൊരു അർത്ഥതലങ്ങൾ ഉദ്ദേശിക്കാത്തത് കൊണ്ടാവാം ആദ്യം ഇത് ഉപയോഗിച്ചിരിക്കുന്നത്.

BROTHERHOOD
മഞ്ജു,ടൊവിനൊ,പ്രഥ്യിരാജ് കഥാപാത്രം ഇവരെല്ലാം ലാലേട്ടനുമായി റിലേറ്റ് ചെയ്യുന്നത് ഈ ഒരു ഒറ്റ വാക്കിലാണ്,അത്രയേറേ ആഴം ഉണ്ട് ഇതിന്.
BETRAYAL
രാഷ്ട്രീയത്തിലുള്ള പരസ്പര വഞ്ചനയും അല്ലാതെയുമുള്ള പറ്റിക്കലുകളുമൊക്കെ പ്രതിപാദിക്കുന്നത് കൊണ്ടാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്,ഏറ്റവും ദോഷം വഞ്ചനയാണെന്നുള്ള ചൂണ്ടിക്കാട്ടലും കൂടെ ആകുന്നു അവസാനഭാഗങ്ങൾ


റേറ്റിംഗ്:-4.5/5
വാൽകഷ്ണം:ഐറ്റം സോങ്ങിൽ ലൈറ്റ്‌ വരുമ്പോൾ ഈശ്വരാ സണ്ണിചേച്ചി ആവണേ എന്ന് മനസ്സിൽ പറഞ്ഞത് ഞാൻ മാത്രമാണോ🤗😜

【【【കർഷകനല്ലേ ഒന്ന് കള പറിക്കാൻ ഇറങ്ങിയതാ】】】ഇതുപോലെ ഒക്കെ കള പറിച്ചാൽ ബോക്‌സോഫീസ് ഒന്നുകൂടെ ചലിക്കും😍😍

          നിരൂപണം:ആഷ്ബിൻ ജോർജ്ജ്

Comments

Post a Comment

Popular Posts