തടം (തമിഴ്)


കുട്രം 23 കോളിവുഡിൽ നിന്ന് വന്ന കിളിപോയ ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആയിരുന്നു.അതിലെ നായകൻ ആയ അരുൺ വിജയുടെ തിയറ്ററിൽ പോയി കണ്ട ഏക ചിത്രം ചെക്ക ചിവന്ത വാനം ആയിരുന്നു.തടം ഇന്ന് കാണാൻ പോയപ്പോളും ഈ രണ്ട് കാരണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഈ അടുത്തിടെ ഇറങ്ങുന്ന തമിഴ് സിനിമകൾ കാണുമ്പോൾ മാസ് മസാല ചിത്രങ്ങളിൽ നിന്ന് ഇങ്ങനെയുള്ള സിനിമകളിലേക്ക് മാറുന്നത് ചർച്ചവിഷയമാക്കേണ്ട കാര്യമാണ്, ആളുകൾ ഇത്തരം സിനിമകൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചും തുടങ്ങിയിരിക്കുന്നു.
ഒരു കൊലപാതകത്തെ മുൻ നിർത്തിയുള്ള അന്വേഷണം ആണ് കഥ.നായകൻ ഇരട്ടവേഷങ്ങളിലാണ്.കൊന്നത് ആരെന്ന് കണ്ടുപിടിക്കാൻ ഉള്ള പോലീസ് തന്ത്രങ്ങളും രക്ഷപ്പെടാനുള്ള കൊലയാളിയുടെ ശ്രമങ്ങളും ആണ് ഉടനീളം, ആക്ഷൻ രംഗം പ്രധാനമായും ഒന്നേ ഒള്ളൂവെങ്കിലും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്, ക്ഷമ പരീക്ഷിക്കുന്ന കുറച്ച് ഫ്ലാഷ്ബാക്ക് സീനുകൾ  ഉണ്ടെങ്കിലും അതിൽ പെട്ടെന്ന് തന്നെ കരകയറി വരുന്നുണ്ട്

അഞ്ച് ഇഞ്ച് സ്ക്രീനിൽ കാണുന്നതിനേക്കാളും എത്രയൊ നല്ലതാണ് പൈസ മുടക്കി ആയാലും തിയറ്ററിൽ കാണുന്നത് എന്ന് തിരിച്ചറിയുക

Comments

Popular Posts