കുമ്പളങ്ങി നൈറ്റ്സ്
ഇത്രയും രസകരമായൊരു സിനിമ സമാനിച്ചതിന് ആദ്യമേ കൈയടി കൊടുക്കട്ടെ,ചിരിച്ച് ഊപ്പാട് കെട്ടു അത്രയേറെ രസം നിറഞ്ഞതാണ് കുമ്പളങ്ങി.എന്നാൽ അതിലെ ഒരു തമാശ പറഞ്ഞേ എന്ന് ചോദിച്ചാൽ വാക്കുകൾ കൊണ്ട് ഒന്നും വിവരിക്കാൻ പറ്റില്ല. ഒരു തുരുത്തിന്റെ എല്ലാ വശങ്ങളിലൂടെയും സിനിമയിലൂടെ കേറിയിറങ്ങി.ഒരു ഫാമിലി ചിത്രം തന്നെയാണ് എന്ന് പറയേണ്ടി വരും.അവിടെ സഹോദരങ്ങൾ തമ്മിലുള്ള പിണക്കം ഇണക്കം സ്നേഹം ദേഷ്യം എല്ലാം ഉണ്ട് അതെ പല രീതിയിൽ വ്യാഖ്യാനിക്കാനും സാധിക്കും.പ്രണയവും പഞ്ചാരയും എല്ലാം റിലേറ്റ് ചെയ്യാൻ പറ്റും പെട്ടന്ന്.സൗബിൻ,ഭാസി,ഷെയ്ൻ പിന്നെ അനിയൻ കൊച്ചും എല്ലാരെയും ഇഷ്ടായി,ഷെയ്നിൻ്റെ ജോഡിയായ ആ പെൺകൊച്ചിനോടും പ്രത്യേക ഇഷ്ടം.നല്ല രസാമായിരുന്ന് ആസ്യദിച്ചു അവരുടെ പ്രണയം.കുമ്പളങ്ങി അങ്ങനെയാണ് ആ നാട്ടുകാരെ ആരെയും വെറുക്കാൻ പറ്റില്ല.പക്ഷേ "വരത്തൻ", വരത്തൻമാര് അങ്ങനെ അല്ല,കാണുമ്പോൾ ചിരി വരുമെങ്കിലും ഉള്ളിൽ ഫഹദിനോട് ഉള്ള വെറുപ്പ് കൂടി കൂടി വരും അതുപോലെ ഭദ്രം ആയിരിന്നു പുള്ളീടെ കൈയിൽ ആ കഥാപാത്രം തല്ലാൻ വേണ്ടി കരാട്ടെ കുങ്ങ്ഫു പടിക്കാൻ പോയ മഹേഷും അവസാനം ഒരു ഫയർവർക്ക് നടത്തിയ എബിയും ക്ലൈമാക്സിലെ ഷമ്മിയുടെ ക്ലാസ് ഇടി കണ്ടപ്പോ എന്തോ മനസിലേക്ക് ഓടി വന്നു,തീർച്ചയായും കണ്ട് ആസ്യദിക്കേണ്ട ഒരു ചിത്രം തന്നെയാണ് കുമ്പളങ്ങി നൈറ്റ്സ്
വാൽകഷ്ണം:ഇന്ന് കണ്ട രണ്ട് സിനിമയുടെയും നായകമാരുടെ ഭാര്യമാരായിരുന്നു നിർമ്മാതാക്കൾ😁
റേറ്റിങ്::4/5
നിരൂപണം :ആഷ്ബിൻ ജോർജ്ജ്
Comments
Post a Comment