സന്ദേശം


ശ്യം പുഷ്കരൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇപ്പോൾ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.ഏറ്റവും
കൂടുതൽ വിവാദം ആയത് സന്ദേശം എന്ന "ക്ലാസ്" സിനിമയെ വിമർശിച്ചത് ആയിരുന്നു.അദേഹം പറഞ്ഞത് വിദ്യാർത്ഥി രാഷ്ട്രീയത്തെ സിനിമ എതിർക്കുന്നു,അത്കൊണ്ടാണ് സന്ദേശം എന്ത് സന്ദേശം ആണ് നൽകുന്നത് എന്ന് അറിയില്ല എന്ന് പുള്ളിക്കാരൻ പറഞ്ഞത്.

ഞാൻ മാത്രമല്ല 99% ആളുകൾക്കും അതിനോട് വിയോജിപ്പ് ആണ്.സിനിമ അത്രയും നല്ലതായത് കൊണ്ട് മാത്രമല്ല ഞാൻ എതിർക്കുന്നത്.ഞാൻ സീരിയസായി ഇരുന്ന് എഴുതിതൊടങ്ങാൻ വരെ കാരണം ആ സിനിമ ആണ്.

സന്ദേശം പറഞ്ഞത് അന്നത്തെ കാലത്തെ രാഷ്ട്രീയ ചിന്താഗതികൾ ആണെങ്കിൽ ഇന്നത്തെ കാലത്തെ  രാഷ്ട്രീയം എന്ത്കൊണ്ട് സന്ദേശത്തിലൂടെ പറഞ്ഞ്കൂടാ?പ്രത്യേകിച്ച് കോളേജ് രാഷ്ട്രീയം? അങ്ങനെ ഒരു ചിന്തയാണ് പേപ്പറും പേനയും എടുക്കാൻ പ്രേരിപ്പിച്ചത്.ആക്ഷേപഹാസ്യം എന്ന രീതയാണ്  ഞാനും ഉദ്ദേശിച്ചത്.അങ്ങനെയാണ് എന്റെ മനസിൽ "സന്ദേശം 2" പിറക്കുന്നത്.

സന്ദേശം 2
#കാസ്റ്റിങ്#
വിദ്യാർത്ഥി രാഷ്ട്രീയം വേണ്ട എന്ന് പ്രഭാകരനും പ്രകാശനും തീരുമാനിക്കുന്നിടത്താണ് സിനിമ അവസാനിപ്പിക്കുന്നത്.എന്നാൽ വർഷങ്ങൾ കഴിഞ്ഞു.രാഘവൻ നായർ(തിലകൻ) മരണമടഞ്ഞു.അമ്മ ഭാനുമതി(കവിയൂർ പൊന്നമ്മ)ഇപ്പോഴും ഉണ്ട്.തറവാട് വീട്ടിൽ തന്നെയാണ് താമസം.പ്രഭാകരൻ (ശ്രീനിവാസൻ )ഭാര്യയും 2 മക്കളുമായി തറവാട് വീട്ടിൽ തന്നെയാണ് താമസം.രാഷ്ട്രീയ പ്രവർത്തനം നിർത്തിയെങ്കിലും മനസിൽ പഴയ കമ്മ്യൂണിസ്റ്റ്കാരൻ ഉണ്ട്.പ്രകാശൻ(ജയറാം)കുറച്ച് പരിഷ്കാരിയായി മുൻവശത്തെ പറമ്പിൽ പുതിയ വീട് വച്ച് ഭാര്യയും മകനുമായി താമസിക്കുകയാണ്.
അനന്തന്റെ(മാള അരവിന്ദൻ)മരണശേഷം മൂത്ത പെങ്ങളും മക്കളും(കെ.പി. എ.സി ലളിത)ഇപ്പോൾ തറവാട് വീട്ടിൽ തന്നെയാണ്.കേരള കാർഷികവകുപ്പിലെ ഏറ്റവും ഉയർന്ന പദവിയിലാണ് ഉദയഭാനു(സിദ്ധിഖ്),അളിയൻമാരുമായി അത്ര രസത്തിൽ അല്ല അദ്ദേഹം.സ്വന്തമായി 10 ഏക്കർ നെൽപാടവും ഉണ്ട് പുള്ളിക്കാരന്.അനിയൻ പയ്യൻ (പേരറിയില്ല) അന്ന് പിടിച്ച കൊടി ഒന്ന് മാറ്റി പിടിച്ചു.ഇപ്പോൾ കേരളത്തിൽ കാവികൊടി പാറിക്കാൻ ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ആദ്യമേ പറഞ്ഞല്ലോ ഇന്നത്തെ വിദ്യാർത്ഥി രാഷ്ട്രീയം ആണെന്ന് മക്കളിലൂടെ ആണ് രണ്ടാം സന്ദേശം പറയുന്നത്.ജയറാമിന്റെ മകനായി കാളിദാസനെ തീരുമാനിച്ചപ്പോൾ ശ്രീനിവാസന്റെ മകനായി ധ്യാനിനെ വേണോ വിനീത് വേണോ എന്നൊരു സംശയം ഉടലെടുത്തു.ആക്ഷേപഹാസ്യം ആയത്കൊണ്ട് അവസാനം തീരുമാനം വിനീത് ആയിരുന്നു. കോളേജിൽ വിനീത് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയും കാളിദാസൻ രണ്ടാം വർഷവുമാണ്,രണ്ടു പേരും ഏതൊക്കെ  പാർട്ടിയിൽ ആണെന്ന് പ്രത്യേകം പറയണ്ടല്ലോ.കോളേജ് രാഷ്ട്രീയത്തിൽ SFI ക്ക് ഉള്ള പിൻന്തുണയുടെ പുറത്ത് കോളേജ് ചെയർമാൻ സ്ഥാനം അലങ്കരിക്കുകയാണ് വിനീത്,എന്നാൽ കോളേജിന് പുറത്ത് യൂത്ത്കോൺഗ്രസ്-കെ.എസ്.യു ആണല്ലോ ഇന്നത്തെ കാലത്ത് കുറച്ച് ശക്തം,അത്കൊണ്ട് തന്നെ കാളിദാസൻ മണ്ഡലത്തിലെ പ്രധാനപ്രവർത്തകനുമാണ്,അടുത്ത തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ ഒരു സീറ്റ് അദ്ദേഹത്തിനുള്ളതാണ്.
കേന്ദ്രത്തിൽ പിടിവിട്ടത് കൊണ്ട് യശ്യന്ത് സഹായി ഇപ്പോൾ പ്രതിപക്ഷ നേതാവ് പദം അലങ്കരിക്കുന്നു

ഈ ഒരു രീതിയിൽ കുറച്ചൊക്കെ എഴുതി വച്ചിരുന്നു.ഓർമ്മ അനുസരിച്ച് അൻപത് പേജ് ആർന്നെന് തോന്നുന്നു ക്യാംപസ് രംഗങ്ങളിൽ ക്ലീഷേ തോന്നിയത് കൊണ്ട് കൊറേ തവണ കീറി എഴുതിയിരുന്നു.
കാണിക്കുവാൻ ഉള്ള തെളിവുകൾ എല്ലാം കഴിഞ്ഞ  ആഗസ്സ് 15ന് നഷ്ട്ടപ്പെട്ടു. അല്ലെങ്കിൽ ഈ പോസ്റ്റിന്റെ ഒപ്പം വക്കാമായിരുന്നു.ഇന്നത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തെ വിമർശിക്കാൻ ഒരുപാടുണ്ട്,നല്ല കാര്യങ്ങൾ ഇല്ല എന്നല്ല,കോളേജിലെ രസത്തിന് വേണ്ടി രാഷ്ട്രീയം തെരഞ്ഞെടുത്ത കൊറേപേരെ എനിക്കറിയാം,ഞാൻ കണ്ട പ്രത്യേകത എന്തെന്നാൽ അവരെല്ലാം SFI ക്കാർ ആണെന്നുള്ളതാണ്.കോളേജ് കഴിഞ്ഞരാഷ്ട്രീയം അവസാനിപ്പിക്കുകയും ചെയ്യും.പിന്നെ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം സമരം ചെയ്ത് വിജയിപ്പിക്കാൻ സാധിക്കാത്ത കെ എസ് യു കാരനെയും ആണ്.ഇങ്ങനെ ഒട്ടേറെ കൊച്ചു കൊച്ചു മുഹൂർത്തങ്ങൾ ചേരുന്നതാണ് എന്റെ ഭാവനയിൽ ഉണ്ടായിരുന്ന "സന്ദേശം 2"

                ---------ആഷ്ബിൻ ജോർജ്

Comments

Popular Posts