മിഥുനം


ശ്യം പുഷ്കരൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇപ്പോൾ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.ഏറ്റവും
കൂടുതൽ വിവാദം ആയത് സന്ദേശം എന്ന "ക്ലാസ്" സിനിമയെ വിമർശിച്ചത് ആയിരുന്നു.സന്ദേശത്തെ പറ്റിയുള്ള എന്റെ നിരീക്ഷണം വേറൊരു പോസ്റ്റിൽ ഉൾകൊള്ളിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
മിഥുനം ഉർവശിയുടെ കാഴ്ചപ്പാടിൽ ഒന്നുകൂടെ പറയാൻ സാധിക്കുമെന്ന് പറയുകയുണ്ടായി.ശരിയെന്ന് തോന്നുന്ന നിരീക്ഷണം തന്നെയാണ് അത്.
സേതുമാധവനെ മാത്രം സ്വപ്നം കണ്ട് ജീവിക്കുന്ന സുലോചനയുടെ പ്രണയകാവ്യമായി മിഥുനത്തെ നിരീക്ഷിക്കാം.കത്തുകളിലൂടെയുള്ള പ്രണയവും അതിന്റെ തീവ്രതയും സുലു എന്ന യുവതിയിലൂടെ വ്യക്തമാവുന്നു.കൂട്ടുകാരിയോട് സേതു ഏട്ടന്റെ കത്ത് ഇല്ലേ എന്ന് ചോദിച്ച് തുടങ്ങുന്ന ഒരു സംഭാഷണം ഉണ്ട്.സേതുവിനോടുള്ള തന്റെ സ്നേഹം എത്രത്തോളമാണെന്ന് അതിൽ വ്യക്തമാവുന്നു.സേതുവിന്റെ ഭാഗത്ത് നിന്ന് സംസാരിക്കുന്നത്കൊണ്ട് ബിസ്ക്കറ്റ് കമ്പനി തുടങ്ങുക, അങ്ങനെ സ്വന്തം കാലിൽ നിൽക്കുക തുടങ്ങിയവയൊക്കെ നമ്മൾക്കും കൂടുതൽ പ്രധാന്യം തോന്നിപോകും.പക്ഷേ നാട്ടിൻ പുറത്ത്കാരിയായ സുലോചനയെ പറ്റി സേതുമാധവൻ ചിന്തിക്കുന്നില്ല.അത് അവളുടെ ചേട്ടൻ വ്യക്തമാക്കുകയും ചെയ്യുന്നു.സുലുവിന്റെ ഭാഗത്ത് നിന്നുള്ള അമിതസമ്മർദ്ദം മൂലമാണ് കെട്ടാൻ അദ്ദേഹം നിർബദ്ധിതനാവുന്നത്.വിവാഹ ശേഷം താൻ ആഗ്രഹിച്ച പോലെ അല്ലാത്തൊരു ജീവിതം ആയപ്പോൾ അവൾക്ക് താങ്ങാൻ പറ്റാത്തത് പോലെ ആവുന്നു.താൻ അയച്ച കത്തുകളും മറ്റും ഒരു തമാശപോലെ ആണ് സേതു കണ്ടത് എന്നും സുലോചനക്ക് അംഗീകരിക്കാനാവുന്നില്ല.ഒരു പൊട്ടിയെ പോലെ  ഓരോ കത്തുകളും അവൾ സൂക്ഷിച്ചിരുന്നത് എടുത്ത് കാണിക്കുന്നു.ഒരു സ്ത്രീ എത്രത്തോളം താഴ്ന്ന് നിന്ന് കൊടുക്കും എന്നതിൽ ഇതിൽ പരം എന്ത് ഉദാഹരണമാണ് വേണ്ടത്???

കൂടുതൽ ആധികരികമായി സംസാരിക്കണം എന്നുണ്ട് പക്ഷേ കഥ മൊത്തം ഓർമ്മയിൽ ഇല്ല,വെറുതെ ചികഞ്ഞെടുത്തെന്ന് മാത്രം😊😊

           ---------ആഷ്ബിൻ ജോർജ്

Comments

Popular Posts