കുട്ടൻപിള്ളയുടെ ശിവരാത്രി
കാണണം എന്ന ഏറെ നാളുകൾക്ക് ശേഷമുള്ള ആഗ്രഹം ഇന്ന് സാധ്യമാക്കി.സിനിമ കണ്ട് കഴിഞ്ഞ് പേര് ആലോചിച്ചപ്പോൾ ചിരി ആണ് വന്നത്.അടുത്തിടെ മരണം കണ്ട ഒരു ചിത്രം ഈ.മ.യൗ ആയിരുന്നു.എന്നാൽ ഈ സിനിമയിൽ മരിച്ച് കഴിഞ്ഞുള്ള കാര്യങ്ങളും നർമ്മത്തിന്റെ പൊടികൈകളുമായി അവതരിപ്പിച്ചിരിക്കുന്നു.സിനിമ അവസാനം നടന്ന ഒരു സംഭവത്തിലേക്ക് ആണ് കൊണ്ട് പോകുന്നെങ്കിലും കഥ പറച്ചിൽ അത്രയേറെ രസകരമാണ്.കോൺസ്റ്റബിൾ കുട്ടൻപിള്ള എങ്ങനെ ആണെന്ന് സുരാജിന് സംവിധായകൻ പറഞ്ഞ് കൊടുക്കേണ്ടി വന്നില്ല എന്ന് തോന്നുന്നു.കുടുംബ പശ്ചാത്തലത്തിൽ ആണ് കഥ പറഞ്ഞ് പോകുന്നത്.രണ്ട് തലത്തിൽ നിന്ന് സിനിമയേ നിരീക്ഷിക്കാൻ സാധിക്കും.
മോഹൻലാൽ-രൻജിത്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ ഡ്രാമ തിയറ്ററിൽ പോയി കണ്ടിരുന്നു,അത്രയേറെ മോശം അനുഭവം ആയി തോന്നിയത് കൊണ്ട് ഇറങ്ങി പോരുകയായിരുന്നു.അതേ രീതിയിൽ ഉള്ള ആശയം തന്നെ ബോറടിപ്പിക്കാതെ തന്നെ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.
രണ്ടാം പകുതിയിൽ കഥയെ കൊല്ലം പറവൂർ വെടിക്കെട്ടപകടത്തിലേക്ക് വഴിത്തിരിച്ച് വിട്ടത് ആണ് കുറേ കൂടി ശ്രദ്ധിക്കപ്പെട്ടത്.അല്ലേൽ ഒരു ചക്കകഥയിൽ മാത്രമായി നിന്നു എന്ന് തോന്നിയേനേ.
###സ്പോയിലർ###
ചക്ക തലയിൽ വീണ് വടിയായ ശേഷം ആത്മാവ് ആയി എഴുന്നേൽക്കുന്ന രംഗം പ്രത്യേക ഒരു അനുഭവം ആയി തോന്നി,അഭിനയം കൊണ്ടോ അതോ ആ സ്വിറ്റുവേഷൻ ആലോചിച്ചപ്പോളോ എന്തോ അതിൽ ഒളിച്ചിരിപ്പുണ്ട് ഓർത്ത് ചിരിപ്പിക്കാനായി.സീരിയസായി ചിന്തിക്കേണ്ട പല കാര്യങ്ങളും ചെറു കാര്യങ്ങൾ പലതും സിനിമ പറയാതെ പറയുന്നു.
വാൽകഷ്ണം;:തിയറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ടിയിരുന്ന ഒരു ചിത്രമായിരുന്നു കുട്ടൻപിള്ളയുടെ ശിവരാത്രി.സാധിച്ചില്ല!!!
Comments
Post a Comment