ജൂൺ
ഹയർസെക്കൻഡറി പശ്ചാത്തലത്തിൽ ഇറങ്ങിയ രണ്ട് ചിത്രങ്ങൾ ഇന്നലെയും ഇന്നുമായി കണ്ടു.താരതമ്യത്തോട് താൽപര്യം തോന്നണില്ല.ഇന്നലെ കണ്ട അഡാറ് ലവ് റിവ്യൂ എല്ലാവരും വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു.
സിനിമയെ പറ്റി പറയുന്നതിന് മുൻപ് ഒരു കൊച്ച് കാര്യം.+1,+2 പഠിക്കുമ്പോ എനിക്ക് ക്ലാസിലെ ഒരു കൊച്ചിനെ ഇഷ്ടാർന്നു(1വേ😬).നോക്കി ചിരിച്ചു കാണുമ്പോ ഒക്കെ ഒരു പ്രത്യേക രസാണ്. ആ ഫീൽ അനുഭവിക്കാത്തവർ കുറവായിരിക്കും(96 ഓർക്കുന്നില്ലാന്നല്ല,അത് വേറൊരു ഫീൽ😬).അവസാനം ഒരുവിധം ഒക്കുമെന്നായപ്പോൾ വീട്ടിൽ പിടിച്ച് അത് ഒരു തീരുമാനായി.( ഇതിനിവിടെ പ്രസക്തി ഉണ്ട്😁😂)
അത്പോട്ടെ, സിനിമയിലേക്ക് വരാം,ജൂൺ എന്ന+2 വിദ്യാർത്ഥിനിയിൽ നിന്നും കെട്ടിക്കാറായ യുവതിയിലേക്കുള്ള ഒരു പരിണാമം അഥവാ ആ ഒരുപ്രായം അതാണ് ഈ സിനിമയിലെ ചർച്ചാവിഷയം.ആ ഒരു കഥാപാത്രത്തിലേക്ക് സിനിമ പലപ്പോഴും കേന്ദ്രീകരിക്കാൻ നോക്കിയിട്ടുടെങ്കിലും കൂടുതൽ ആളുകളെ കയ്യിൽ എടുക്കാൻ കാരണം ചെറുതായെങ്കിലും അവരോരുടെ സ്കൂൾ കാലഘട്ടത്തെ ഒന്ന് തൊട്ടും തലോടിയും പോയതുകൊണ്ടാണ്.രജീഷ വിജയന്റെ പ്രകടനം നല്ലതായിരുന്നു,ജോജു കിടിലൻ അപ്പനും ആർന്നു.അർജുൻ അശോകനോട് ചെറിയ ഇഷ്ടം തോന്നി😅പക്ഷെ എവിടെ ഒക്കെയോ ഒരു ഇഴച്ചിൽ അനുഭവപ്പെട്ടിരുന്നു.അവസാന ഭാഗങ്ങളിലെ തമാശകൾ കൊണ്ട് അത് മറികടക്കാൻ സാധിച്ചു എന്നാണ് എനിക്ക് തോന്നിയത്.ക്ലാസിലെ മറ്റുള്ളവരും ബോറാക്കിയില്ല.
ഞാൻ ഭൂരിഭാഗം സിനിമകളും ഒറ്റക്ക് പോയി കാണുന്ന ആളാണ്,വേറൊന്നും കൊണ്ടല്ല,കൂടെ ഇരുന്ന് കാണുന്നവരുടെ അഭിപ്രായം ചിലപ്പോൾ നമ്മുടെ ആസ്വാദനത്തെ ബാധിക്കാം.സ്വയം കണ്ട് വിലയിരുത്തുക.കീറി മുറിച്ചു എഴുതാൻ താല്പര്യം തോന്നണില്ല. എന്തായാലും കുറച്ചെങ്കിലും നൊസ്റ്റു കിട്ടാതിരിക്കാൻ വഴിയില്ല,വായ്നോക്കി രൂപത്തിലോ സൗഹ്യദ രൂപത്തിലോ അങ്ങനെയൊക്കെ.
ഇന്ന് പത്രത്തിൽ വിജയ് ബാബു പറഞ്ഞതായ് വായിച്ചു "പുതുമുഖ സംവിധായകർക്ക് പ്രത്യേക ആത്മർത്ഥ ഉണ്ടാവുമെന്ന്",കുറേയൊക്കെ ആ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.
ഒറ്റവാക്കിൽ പറഞ്ഞാൽ കുറച്ച് കഥ ഉണ്ട്,കുറച്ച് തമാശ ഉണ്ട്,കുറച്ച് സെന്റി ഉണ്ട് ഇച്ചിരി ലാഗും ഉണ്ട്.
റേറ്റിങ്::;3.5/5
ഒടുവിലാൻ😎:പെൺകുട്ടികൾ മാക്സിമം സിനിമ കാണാൻ ശ്രമിക്കുക,എവിടെ എങ്കിലും ഒക്കെ നിങ്ങളെ ജൂണിൽ കാണാം.വെറുതെ പറഞ്ഞല്ല,വീട്ടീലും രണ്ട് പെങ്ങമാരുണ്ട്😍😍
നിരൂപണം::-ആഷ്ബിൻ ജോർജ്
Comments
Post a Comment