ഒരു അഡാർ ലവ്
പ്രണയം എന്നൊക്കെ പറഞ്ഞാൽ ഇതാണ് വേറെ മൂഡ് സിനിമ,ഒമർ ലുലു കരുതിക്കൂട്ടി ഇറങ്ങിയേക്കാണ്,റോഷൻ പിന്നെ പറയ്യണ്ടാ ചെക്കൻ ചുമ്മാ പൊളിച്ച് അഭിനയിച്ചു വെറുപ്പിക്കുമെന്ന് വിചാരിച്ചെങ്കിലും നല്ല പ്രകടനം ആയിരുന്നു.പിന്നെ എടുത്ത് പറയേണ്ടത് പ്രിയയെ പറ്റിയാണ് ആദ്യ സിനിമാ ആണെന്ന് പറയുകയേയില്ല,അതുപോലെ തന്നെ ഡയലോഗ് പറയുമ്പോൾ മുഖത്ത് വരുന്ന എക്സ്പ്രഷൻ ഇതിന് മുൻപ് ഇത്രയും നന്നായി ചെയ്യുന്നത് ഞാൻ കണ്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവ് മോഹൻലാലിൽ നിന്നാണ്,ഡബ്ബിങ്ങും വളരെ മികച്ചതായി തോന്നി.നൂറിൻ ഗാദ എന്ന തന്റെ കഥാപാത്രം നന്നായി തന്നെ കൈകാര്യം ചെയ്തു.മണിച്ചേട്ടന്റെ പാട്ടുകൾ അവതരിപ്പിച്ചപ്പോൾ കീബോർഡിൽ 'മുടിയാട്ട്'നടത്തി താൻ നല്ലൊരു കലാകാരി ആണെന്ന് കാണിക്കാനും സാധിച്ചു.പെട്ടെന്ന് പെട്ടെന്ന് പാട്ടുകൾ വന്നത് സിനിമയെ പ്രത്യേക തലത്തിലേക്ക് നീക്കി,പ്രത്യേകിച്ച് പറയാണെങ്കിൽ പള്ളിപെരുന്നാൾ സോങ്ങ്,അത്ര എനർജറ്റിക്ക് ആയിരുന്നു. എല്ലാ പെരുന്നാളിനും എൻ്റെ വീട്ടിലും ഇങ്ങനെ ഉണ്ടാവാറുണ്ട്,അതുകൊണ്ട് ആ ഒരു അന്തരീക്ഷം ആണ് ലഭിച്ചത്.എടി പെണ്ണേ ഫ്രിക് പെണ്ണേ പാട്ടിന്റെ കാര്യം പറയണ്ട,ഫേവറിറ്റ് സോങ്ങ് ആണ് അത്.കഥയാണ് സിനിമയേ ഇത്രയും മുന്നോട്ട് കൊണ്ടു പോവുന്നത്.ഇതൊക്കെ കാണുമ്പോൾ പ്രത്യിരാജിന്റെ നൈനും കുമ്പളങ്ങിയും ഒക്കെ കിണറ്റിൽ ഇടാൻ തോന്നും.രണ്ടാം പകുതിയിൽ ഞെട്ടിച്ചുകൊണ്ടാണ് ട്വിസ്റ്റ് വന്നത്.സ്പോയിലർ ആവുമെന്നതിനാൽ പറയുന്നില്ല കണ്ട് തന്നേ ഞെട്ടേണ്ട ഒന്നാണ്.
സിനിമയിൽ ആകെ മോശം എന്ന് തോന്നിയത് അഞ്ച് മിനിട്ടോളം മാത്രം വരുന്ന സലിംകുമാറിൻ്റെ രംഗങ്ങളാണ്,തികച്ചും അനാവശ്യം ആയിതോന്നി.പിന്നെയുള്ളത് ഹരീഷ് കണാരന്റെ രംഗങ്ങളാണ്,"എല്ലാ സിനിമയിലും പോലെ ഇതിലും പുള്ളി വെറുപ്പീരായി തോന്നി"
ഇത്രയും മാറ്റി നിർത്തിയാൽ നല്ലൊരു തിയറ്റർ അനുഭവമാണ് അഡാർ ലവ്.അത്രയേറെ മികച്ചൊരു ക്ലൈമാക്സും,ഒമർ താങ്കൾ ഈ സിനിമയുടെ വിജയം അർഹിക്കുന്നു.എല്ലാ ഭാഷകളിലും റീലീസ് ചെയ്തത് മലയാള സിനിമക്ക് വലിയൊരു മുതൽകൂട്ടാണ്
റേറ്റിങ്::;4.46/5(സർകാസമാണെന്ന് പറയാൻ പറഞ്ഞു)
നിരൂപണം-ആഷ്ബിൻ ജോർജ്
Climax um കൂടി പറയാരുന്നു മച്ചാനെ അതല്ലേ കിടിലൻ
ReplyDeleteസസ്പെൻസ് ആയിക്കോട്ടേന്ന് വിചാരിച്ച്🤣🤣
ReplyDelete