കോടതി സമക്ഷം ബാലൻ വക്കീൽ


തിയറ്റർ:വൈറ്റില ഗോൾഡ് സൂക്ക് (സ്ക്രീൻ 1) 
സമയം-4:20
പതിവ് വിട്ട് തിയറ്റർ പേര് ഒക്കെ വക്കാൻ ഉള്ള കാരണം ആദ്യമേ എടുത്തു പറയട്ടെ.ഒരു മൾട്ടിപ്ലെക്സ് ആയിട്ട് കൂടി ഇത്രയേറെ അധപതിച്ച സ്ക്രീൻ ആവുമെന്ന് തീരെ പ്രതീക്ഷ ഉണ്ടായില്ല.കാക്കതൂറിയപോലെ അവിടെയും ഇവിടെയും പാടുകൾ,അവിടെ സ്ഥിരം  കാണാറുള്ളവർ ഉണ്ടേൽ ഒന്ന് പറയണം,എണീറ്റ് നിന്ന് ഒരു സല്യൂട്ട് തരാനാണ്.ഇതിനും എത്രയോ നല്ല സ്ക്രീൻ ആണ് സെക്കൻഡ് റിലീസിങ്ങ് ആയ ഞങ്ങളുടെ കാലടി ജവഹർ.

വിജയ ജോടികളായ ദിലീപ് മംമ്ത എന്നിവരെ അണിനിരത്തി ബി ഉള്ളിക്യഷ്ണൻ സംവിധാനം ചെയ്ത സിനിമയാണ് "കോ.സ.ബാ.വ" .പാസഞ്ചറിലേത് പോലെ വക്കീലായി ദിലീപും അനുരാധ എന്ന പേരിൽ മംമ്തയും എത്തുന്നു.കോമഡിയിൽ നിന്ന് തുടങ്ങി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ എന്ന രീതിയിലേക്കാണ് സിനിമ നീങ്ങുന്നത്.കൂടുതൽ വ്യക്തമാക്കാണെങ്കിൽ ടു കൺട്രീസിലെ അജു-ദിലീപ്-മംമ്ത കോമ്പോ ഉള്ളത് കൊണ്ട് ത്രില്ലറിലേക്ക് കുറച്ചു തമാശകളും ചേർത്തു.നല്ലൊരു ത്രെഡ് ആയിട്ട് കൂടെ പലയിടത്തും പാളിച്ചകൾ തോന്നി.ഒരു പരിധി വരെ അതൊക്കെ മറികടന്നത് ദിലീപിന്റെ അച്ഛനായുള്ള സിദ്ധിക്കിന്റെ പ്രകടനമാണ് ഈ വർഷം മൂന്നാമത്തെ പ്രാവശ്യമാണ് അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന പ്രകടനം.മൂന്നും മൂന്ന് രീതിയിൽ.അനവധി പരിചയമുള്ള നടീനടൻമാർ ജൂനിയർ ആർട്ടിസ്റ്റുകളുടേത് പോലുള്ള റോളുകളിൽ  ഡയലോഗുകളില്ലാതെ ഒതുങ്ങി കൂടി.
ആക്ഷൻ സീനുകളിലാണ് പ്രധാനമായും ഒരു കുറച്ചിൽ തോന്നിയത്,അവസാനത്തേത് ഒഴിച്ച് ഇന്റർവെൽ സമയത്ത് ഉള്ള രംഗങ്ങളിൽ ഒരു ഏച്ചുകെട്ടൽ പ്രകടമായിരുന്നു.നാടോടിമന്നനൊ ശ്രിഗാരവേലനോ ഫൈറ്റിനിടയിലേക്ക് കേറി വന്നോന്ന് ഒരു സംശയം.എന്റെ അഭിപ്രായത്തിൽ പക്കാ രാമനുണ്ണിയെ തന്നെ ആയിരുന്നു ഇവിടെ വേണ്ടിയിരുന്നത്.അതിനുള്ള എനർജിയും ബുദ്ധിയും ബാലൻ വക്കീലിനും അത്യാവശ്യമായിരുന്നു.ചിലയിടങ്ങളിൽ അത് ശരിക്കും ഒരു കുറച്ചിലായി തോന്നിയിരുന്നു.പക്ഷേ അവസാനത്തോട് അടുക്കുന്തോറും കഥ ഉദ്ദേശിച്ചട്രാക്കിലേക്ക് എത്തിച്ചേരുന്നുണ്ട്
ഒരു ശരാശരി അനുഭവമാണ് കോ.സ.ബാ.വ സമ്മാനിച്ചത്,കുറേകൂടി നന്നാക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം

വാൽകഷ്ണം::-ബാബുവേട്ടാ സോങ്ങ് തികച്ചും അരോചകം ആയിരുന്നു സിനിമ അവിടെ തീർന്നു എന്ന് തോന്നി!!തികച്ചും ദാരിദ്ര്യം 
റേറ്റിങ്::- 3.2/5

                നിരൂപണം-ആഷ്ബിൻ ജോർജ്

Comments

Popular Posts