പേരൻപ് (തമിഴ്)

പടം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് കേറിയത്.തിരക്കടിച്ച് കേറിയത് കൊണ്ട് പടത്തിന്റെ ഒഴുക്കിലേക്ക് കേറാൻ അൽപ്പം സമയം എടുത്തു.ഏത്  മരുന്ന് കൊണ്ട് ചികിത്സ നൽകിയാലും രോഗം മാറാത്ത മകളും അവളെ സംരക്ഷിക്കാൻ തന്നാലാവുന്ന വിധം ശ്രമിക്കുന്ന അച്ഛനും,അവരുടെ കഥ യാണ് അല്ല ജീവിതം ആണ് പേരൻപ്.പ്രക്യതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടി ആകുന്നു ആദ്യ പകുതി.അത്രയേറെ സൗന്ദര്യം നിറഞ്ഞതായിരുന്നു ഓരോ ഫ്രെയിംസും അതിന് ചേർന്ന രീതിയിൽ തന്നെ പശ്ചാത്തല സംഗീതവും ഒരുക്കിയത് കൈയടി അർഹിക്കുന്നു.ജൻമനാവയ്യായ്ക തൊടങ്ങി സമൂഹം അവഗണനയോടെ നോക്കികാണുന്ന ട്രാൻസ്ജെൻഡേഴ്സിനെ വരെ പരാമർശിച്ചിട്ടുണ്ട് ചിത്രത്തിലുടനീളം, അതിന് സംവിധായകനും പ്രശംസ അർഹിക്കുന്നു.മകളിൽ നിന്ന് സ്നേഹം ചോദിച്ചു വാങ്ങുന്ന അച്ഛനിൽ നിന്ന് അവളെ ചേർത്ത് പിടിക്കുന്ന അച്ഛനിലേക്ക് മമ്മൂക്ക മാറുന്നത് കണ്ണ് നിറയുന്ന സന്തോഷത്തോടെ മാത്രമേ കാണാൻ സാധിക്കൂ.ആദ്യ പകുതിയിൽ ചിരിക്കാൻ കുറേ മുഹൂർത്തങ്ങൾ നൽകിയത് എടുത്ത് പറയേണ്ട ഒരു പ്ലസ് പോയിന്റ് ആണ്.അഞ്ച് മിനിറ്റോളം നീണ്ട തമാശ രംഗങ്ങൾ പ്രേക്ഷകർക്ക് വലിയൊരു ഉത്തേജകം തന്നെയാണ്. അത് പോലെ തന്നെ ഒരു പെൺകുട്ടിയുടെ വളർച്ചയെ മാതാപിതാക്കൾ എങ്ങനെ നോക്കി കാണന്നു എന്നും ചിത്രം ചൂണ്ടികാട്ടുന്നു.ആ രംഗങ്ങളൊക്കെ മമ്മൂക്കയുടെ അഭിനയം കണ്ട് നമ്മളാണ് ആ  അച്ഛന്റെ സ്ഥാനത്ത് എങ്കിൽ എന്ത് ചെയ്യും എന്ന് ചിന്തിപ്പിക്കും വിധമായിരുന്നു.അത്രയേറെ ഹ്യദയസ്പർശമായൊരു കഥാപാത്രം ആണ് അത്.എടുത്ത് പറയേണ്ടത് ആ കുട്ടിയുടെ കഥാപാത്രം ആണ് മമ്മുക്കക്കും മേലെ എന്ന് മാത്രമേ ആ അഭിനയത്തെ പറ്റി പറയാൻ ഒള്ളൂ.മറ്റൊരു ഭാഷ ചിത്രം ആണെന്ന് കൂടെ തോന്നാത്ത രീതിയിൽ നമ്മൾ കണ്ടിരുന്ന് പോകും എന്നത് ഞാൻ ഉറപ്പ് തരുന്നു.
"ആൺ പെൺ എന്ന ലിംഗ വ്യത്യാസം പ്രക്യതിക്ക് മാത്രം ഉള്ളൂ സ്നേഹത്തിന് ഇല്ല"
ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി ചിന്തിപ്പിക്കാൻ തുടങ്ങുകയായിരുന്നു രണ്ടാം പകുതി. ഒരു കൗമാര പെൺകുട്ടിക്ക് വേണ്ട കാര്യങ്ങൾ മനസിലാക്കാൻ അച്ഛനേക്കാൾ ഉപരി അമ്മക്കാണ് സാധിക്കുക എന്ന് അമുദൻ മനസിലാക്കുകയും അതിന്റെ തുടർച്ചയുമാണ് സിനിമ പിന്നീട് ചർച്ച ചെയ്യുന്നത്.
എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് പേരൻപ് റേറ്റിംഗ് നൽകി അളക്കാൻ ഉള്ള ഒരു കഥയല്ല  സിനിമ പറയുന്നത്.അവസാന രംഗങ്ങളാണ് ഏറ്റവും കൂടുതൽ സ്പർശിച്ചത് എന്ന് ഈ അവസരത്തിൽ എടുത്ത് പറയുന്നു.
വാൽകഷ്ണം:; വിരലുകൾ ചിത്രത്തിലേത് പോലെ പിടിക്കാൻ ശ്രമിച്ചത് ഞാൻ മാത്രമാണോ എന്നറിഞ്ഞാൽ കൊള്ളാം എന്നൊരു ആകാംക്ഷയോടെ നിർത്തുന്നു

നിരൂപണം-ആഷ്ബിൻ ജോർജ്ജ്

Comments

Post a Comment

Popular Posts