AWE (തെലുങ്ക്)


നൈൻ എന്ന മലയാള സിനിമയെ പറ്റി നിരവധി സംശയങ്ങളും നിഗൂഡ്ഢതകളും എല്ലാം അടുത്തദിവസങ്ങളിലായി ചർച്ചചെയ്തിരുന്നു.അങ്ങനെ ഇരിക്കുമ്പോളാണ് ഇന്ന് ഈ സിനിമ കാണുന്നത്.തിരിച്ചെത്തിയ കിളികൾ എല്ലാം വീണ്ടും പലവഴിക്കായി പറന്ന് പോകുന്നത് നിസഹായാനായി ഞാൻ നോക്കി നിന്നു.ഒന്ന് അടുത്തുള്ള മരത്തിലേക്ക് ചേക്കേറിയപ്പോൾ വേറൊന്ന് ഇലക്ട്രിക്ക് ലൈനിനെ പ്രാപിച്ചു,ചിലത് കാഞ്ഞൂർ പെരുന്നാളിന് വട്ടമിട്ട് പറക്കുന്ന പരുന്തുകളെ പോലെ തലക്ക് ചുറ്റും പറന്ന് കൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ ജീവനുള്ളവ ഒക്കെ തിരിച്ചെത്തിയപ്പോൾ ബാക്കിയുള്ളതിനെ അന്വേഷിച്ച് ഇറങ്ങാമെന്ന് ഞാൻ കരുതി.

##ഇനി സ്പോയിലർ അലർട്ട് ഇടാണ്##
അവതരണത്തിലെ പുതുമ ആണ് ഇരുന്ന് കാണാൻ പ്രേരിപ്പിച്ചത്.ഓരോ ആൾക്കാരുടെയും ഇടയിൽ ഒരു ദിനത്തിൽ നടക്കുന്ന സംഭവങ്ങൾ എന്ന രീതിയിൽ ആണ് കാണിക്കുന്നത്.പല കഥാപാത്രങ്ങൾ പല രീതിയിൽ ഉള്ളവർ  നമ്മുടെ മുന്നിൽ കൂടെ സഞ്ചരിച്ച് പോവും. ഓരോ തവണയും കടന്ന് പോവുമ്പോൾ അവർക്ക് ഇനി എന്താവും സംഭവിക്കുക എന്നൊരു ആകാംഷ മെല്ലെ മെല്ലെ നമ്മിലേക്ക്  പടർന്ന് കയറുന്നു.കഥ മുന്നോട്ട് പോകുമ്പോൾ അത് ഉശ്ചതിയിലേക്ക് എത്തുന്നു.അവരെല്ലാവരും ഒരേ ഇടങ്ങളിൽ തന്നെ ആണെന്ന്  അറിയുമ്പോൾ എങ്ങനെയാണ് ഇതെല്ലാം തമ്മിൽ ബന്ധം എന്നൊക്കെ ചിന്തകൾ കാട് കയറി തുടങ്ങും.ഏറ്റവും അവസാനം മനസിൻ്റെ തന്നെ ഒരു രോഗാവസ്ഥാ ആണെന്ന് അറിയുമ്പോൾ നേരത്തെ പറഞ്ഞപോലെ പറന്ന കിളികൾ എല്ലാം തിരിച്ചെത്തും.
പക്ഷേ എന്റെ സംശയം ഇതെല്ലാം ഓരോ സമയത്തായി നടന്ന കാര്യങ്ങൾ ആണോ അതോ വെടി വക്കുന്ന നിമിഷങ്ങൾക്ക് മുൻപായി ആലോചിച്ചു കൂട്ടുന്നതാണോ?
ഒരേ സ്ഥലത്ത് നടക്കുന്ന കാര്യം പോലെ ആണല്ലോ കാട്ടുന്നത് ഒരേ സമയവും അപ്പോൾ പലർക്ക് മുൻപിൽ എങ്ങനെ പ്രത്യക്ഷപ്പെടാൻ സാധിക്കും?.
എനിക്ക് തോന്നിയ സംശയങ്ങളാണ്,എത്രത്തോളം ശരി ഉണ്ടെന്ന് അറിയില്ല.കണ്ട് മനസിലായവർ പറഞ്ഞ് തന്ന് സഹകരിക്കുക.കാണാത്തവർ ഉണ്ടെങ്കിൽ ഉടൻ തന്നെ കാണാൻ ശ്രമിക്കുക.

വാൽകഷ്ണം:-അധികം ഒന്നും ചിന്തിക്കാതിരുന്നാൽ സിനിമ മുഴുവൻ എന്താണ് എന്ന് ടൈറ്റിലിൽ തന്നെ കാണിക്കുന്നുണ്ട്

Comments

Popular Posts