9

നൈൻ 9 (മലയാളം)
കണ്ട് ഇറങ്ങുന്നവർക്ക് ഇഷ്ടം ആയി എന്ന് പറയണോ അതോ ചുറ്റുള്ളവർക്ക് ഒന്നും ഇഷ്ടായിലെന്ന് തോന്നുന്നു അത് കൊണ്ട് ഞാനും അങ്ങനെ പറയണോ  അത്പോലെ ഒരു സംശയം ജനിപ്പിക്കുന്ന ഒരു ചിത്രം ആണ് 9.ഹൊറർ പശ്ചാത്തലവുമായി വരുന്ന ഈ ചിത്രം അവതരണ രീതിയിൽ അടുത്തിടെ കണ്ടിട്ടുള്ള പ്രത്വിരാജ് ചിത്രങ്ങളുമായി സാമ്യതകൾ ഉണ്ട് എന്നിരുന്നാൽ കൂടി ആസ്വാദനത്തെ പൂർണമായും ബാധിക്കും എന്ന് പറയാൻ സാധിക്കില്ല.ആദ്യ പകുതിയിൽ കുറച്ചു ബോറടിപ്പിക്കുന്ന രംഗങ്ങൾ കഥയുടെ ഒഴുക്കിനെതിരെ കൊണ്ടുവന്നത് ഒഴിവാക്കണമായിരുന്നു.
ലോകം മുഴുവൻ ഇരുട്ടാക്കുന്ന ഒരു വാൽനക്ഷത്രവുമായി ബന്ധപ്പെടുത്തി ആണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.പ്രത്വിരാജിന്റെത് അത്യാവശ്യം നല്ലരീതിയിൽ ഉള്ള പ്രകടനം ആയിരുന്നു.തന്റെ രണ്ടാമത്തെ മലയാള ചിത്രം ചെയ്യുന്ന വാമിഖയും നന്നായിരിന്നു.പക്ഷേ അവസാനം ആവുന്തോറും നാടകത്തിലേത് പോലത്തെ ഡയലോഗുകൾ ആയിപോയി.
കഥയിലേക്ക് അധികം കടന്ന് ഞാൻ റിവ്യു എഴുതുന്നില്ല അത് ചിലപ്പോൾ ആസ്വാദനത്തെ ബാധിക്കും.സിനിമ ത്രില്ലിംഗ് ആയിതുടങ്ങിയത് രണ്ടാം പകുതിയിൽ ആണ്,നല്ല അടക്കത്തോടെ തന്നെ കാണുന്നവരിൽ ഭയം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.എല്ലാവർക്കും ഉണ്ടായേക്കാവുന്ന രീതിയിൽ ഉള്ള സംശയം അവസാന ഭാഗത്തെ കുറിച്ച് എനിക്കും ഉണ്ട്,ഒരുപക്ഷേ അതിന് ഉള്ള ഉത്തരം സ്ക്രീനിൽ കാണിച്ചത് ഉൾകൊള്ളാൻ തോന്നാത്തത് കൊണ്ടാവാം.പക്ഷേ എനിക്ക് ഇഷ്ടപെടാൻ ഉള്ള എന്തൊക്കെയോ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.

വാൽകഷ്ണം:;പേടി പെടുത്തുന്ന രംഗങ്ങൾ വരുമ്പോൾ ഏത് സിനിമയിലേയും പോലെ തിയറ്ററിൽ കൂട്ടമായി വന്ന പലരും മറ്റുള്ളവർക്ക് ശല്യമാവുന്ന രീതിയിൽ ഒച്ചപാട് ഉണ്ടാക്കുകയുണ്ടായി ഇനിയെങ്കിലും ഇങ്ങനെ ഉള്ള ആചാരങ്ങൾ ഒഴിവാക്കിയെങ്കിൽ നല്ലതായിരുന്നു
റേറ്റിങ്::3.7/5
നിരൂപണം:ആഷ്ബിൻ ജോർജ്

Comments

Popular Posts