കെ ജി എഫ്‌

ഇന്ന് രാവിലെ ഉഗ്രം കണ്ട് പകുതിക്ക് വച്ചാണ് കെജിഎഫ് കാണാൻ വേണ്ടി പോയത്,ഒരുപാട് നിരൂപണങ്ങൾ കണ്ടിട്ടാണ് കേറിയത്.സാധാ മസാല പടങ്ങളെ പോലെ ഒരു തുടക്കംകണ്ടപ്പോൾ  പ്രതീക്ഷപോവോ എന്ന് തോന്നി,ചിലപ്പോൾ മലയാളം ഡബ്ബിംഗ് ന്റെ പ്രശ്നം ആണെന്ന് തോന്നി,എന്നിരുന്നാൽ കൂടി നായകൻ്റെ സാനിധ്യം ഉണർവേകി പലപ്പോഴും, നായകന്റെ അമ്മയുടെ വാക്കുകളിലൂടെ ആണ് സാധാരണ പയ്യനായ അവന് വലിയ ആള് ആവണമെന്ന് തോന്നുന്നത്,അമ്മയുടെ വാക്കുകൾ മനസിൽ ഉൾകൊണ്ട് തന്നെ ചെറു പ്രായത്തിൽ ബോംബോ തെരുവുകൾ തന്റെ കൈകളിൽ ആക്കി,ആരും പേടിക്കുന്ന 'റോക്കി' എന്ന ഡോൺ ആയി.പഴയകാലചരിത്രം അത് എഴുതിയ മാധ്യമപ്രവർത്തകന്റെ വാക്കുകളിലൂടെ തന്നെ പറഞ്ഞ്പോകുമ്പോൾ ആകാംക്ഷയോടെ കേട്ട് ഇരിക്കാൻ തോന്നും.
രണ്ടാം പകുതിയിൽ ആണ് പൂർണമായും എന്താണ് കെജിഎഫ് എന്ന് പറയുന്നത് തന്നെ,റോക്കിയെ ഒരു നായകപര്യവേഷത്തിലേക്ക് എത്തിക്കുന്നതും അപ്പോ തുടങ്ങിയാണ്
തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാൻ എത്തിയപ്പോൾ ആണ് ബോംബെ തെരുവ് അല്ല കെജിഎഫ് ആവണം തന്റെ ലക്ഷ്യം എന്ന് അവൻ തിരിച്ചറിയുന്നു,മനസ് മരിച്ച അടിമ തൊഴിലാളികളിലേക്ക് ധൈര്യം പകർന്ന് ബുദ്ധി പൂർവം ലക്ഷ്യത്തിൽ അവൻ എത്തുന്നു.
ഒന്നാം അധ്യായം മാത്രമേ ആയിട്ടുള്ളൂ,ബാക്കികൂടെ കാണാൻ ഉള്ള ആകാംക്ഷ തന്നിട്ടാണ് സിനിമ അവസാനിപ്പിക്കുന്നത്.
മികച്ച ഛായാഗ്രഹണം സിനിമയെ വളരെ മികച്ചതാക്കി,ആദ്യപകുതിക്ക് ശേഷം അത് വളരെ വ്യക്താവുകയും ചെയ്തു,ആദ്യ പകുതിയിലെ ചില രംഗങ്ങൾ ഒഴിച്ചാൽ വളരെ മികച്ചൊരു അനുഭവം തന്നെയാണ് കെജിഎഫ് നൽകിയത്.
ന.ബി.കാണുന്നവർ പരാമാവധി മലയാളമല്ലാതെ മറ്റുഭാഷകളിൽ കാണാൻ ശ്രമിക്കുക.
    നിരൂപണം-ആഷ്ബിൻ ജോർജ്

Comments

Popular Posts