ഞാൻ പ്രകാശൻ

ഭൂരിഭാഗം പേരും സിനിമ കണ്ടിട്ടുണ്ടാവുമെന്ന് അറിയാം അതുകൊണ്ട് ചെറിയ വാക്കുകളിൽ എൻ്റെ അഭിപ്രായങ്ങൾ പറയാം,സത്യൻ അന്തിക്കാട് -ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന പ്രകാശൻ പ്രതീക്ഷ തെറ്റിക്കില്ലാന്ന്  ഉറപ്പായിരുന്നു, എല്ലാവർക്കും ആസ്വദിക്കാൻ ഉള്ള രീതിയിൽ തന്നെ അണിയിച്ചൊരുക്കിയിരിക്കുന്നു,നല്ല തമാശകൾ ഉണ്ട്,ചിലത് ഏൽക്കാതെ ചളു ആയിട്ടുണ്ട് 😛പറയുമ്പോ എല്ലാം പറയണോലോ.പ്രകാശൻ ആയുള്ള ഫഹദിന്റെ പ്രകടനത്തിൽ ഒരു സംശയവും വേണ്ട, കിടുക്കിയിട്ടുണ്ട്,എന്നിരുന്നാൽ കൂടി ഒറ്റ 'ആശയം' അതിൽ നിന്ന് പിന്നോട്ട് ആണ് കഥ ഉണ്ടാക്കിയെടുത്തത്, പ്രകാശനേയും,മരണം മുന്നിൽ കണ്ട് ജീവിക്കുന്ന ഒരാളിൽ വേറൊരു ആൾക്ക് എങ്ങനെ എല്ലാം സ്വാധീനം ചെലുത്താൻ സാധിക്കും എന്ന് കാണിച്ചുതരുന്നു, സീരിയസായ രീതിയിൽ സമീപിക്കാതെ നർമ്മത്തിന്റെ പൊടികൈകൾ ഉപയോഗിച്ച് മറ്റൊരുതലത്തിൽ കഥയെ എത്തിച്ചിരുക്കുന്നു,അതിലാണ് കഥാകാരന്റെ മികവ് എന്ന് പറയണ്ടാലോ,ശ്രീനിവാസൻ അല്ലേ ആള് ഹാസ്യം ഇല്ലാതൊരു കളി ഇണ്ടോ??😆😆
റേറ്റിംഗ്-3.5/5
        നിരൂപണം -ആഷ്ബിൻ ജോർജ്ജ്

Comments

Popular Posts