താക്കറെ


രാമൻ രാഘവ് കണ്ടപ്പോ നവാസുദ്ദീനെ പെരുത്ത് ഇഷ്ടപ്പെട്ട് പിന്നെ നെറ്റ്ഫ്ലിക്സിൽ sacred games കണ്ട് തീർത്തപ്പോ വിചാരിച്ചതാണ്  ഈ സിനിമ എന്തായാലും തിയറ്ററിൽ കാണുമെന്ന്.ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ടിറങ്ങി ഇതിന് ടിക്കറ്റ് എടുത്തു.പത്ത് പേര് തികച്ച് ഉണ്ടായിരുന്നില്ല സിനിമ കാണാൻ. പത്രത്തിലൂടെയും മറ്റും ഇലക്ഷൻ സമയങ്ങളിൽ സജീവമായി കേൾക്കാറുള്ള പേരാണ് ശിവസേന. ഇത്രയും വർഗ്ഗീയ ആശയങ്ങൾ ഉള്ളവരെ ജനങ്ങൾ എങ്ങനെ പിന്തുണക്കുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്,അടുത്തിടെ ബിജെപി യെ പിന്തുണക്കില്ല എന്ന് വരെ കേട്ടിരുന്നു.ശിവസേന എങ്ങനെ രൂപീകരിച്ചു എന്നും മഹാരാഷ്ട്ര ജനങ്ങളെ പാർട്ടി എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുന്നു.ബാൽ താക്കറെ തന്നെ കഥ പറയുന്ന രീതിയിൽ ആണ് പടം അവതരിപ്പിച്ചിരിക്കുന്നത്. കാർട്ടൂണിസ്റ്റ് എന്ന ജോലി വിട്ട് മറാഠികൾക്ക് വേണ്ടി മാത്രം ശബ്ദം ഉയർത്തുന്ന നേതാവ് എന്ന നിലയിലേക്ക് താക്കറെ മാറുന്നത് നവാസുദ്ധീൻ വ്യക്തമായി അവതരിപ്പിച്ചു. എടുത്തു പറയേണ്ടത് മേക്കപ്പ് ആണ് എല്ലാവരെയും ഒരുമാറ്റവുമില്ലിതെ കാണാൻ സാധിച്ചു,ഇന്ദിരാഗാന്ധി യെയും മൊറാർജി ദേശായിയെയുമൊക്കെ.ഹിന്ദു വികാരം ഉയർത്തിപിടിച്ച് എങ്ങനെ ഒക്കെ ആണ് വോട്ട് പിടിക്കുന്നത് എന്നത് കാണാൻ സാധിക്കും,ഭാര്യയുടെയും അച്ഛന്റെയും സ്വാധീനം അദ്ദേഹത്തിന്റെ ജീവിതത്തിൽ എങ്ങനെയെല്ലാം ഉളവാക്കുന്നു എന്നും കാണിച്ചുതരുന്നു.ബാബറി മസ്ജിദ് കാര്യത്തിൽ കാണിച്ച രണ്ടാംകിട രാഷ്ട്രീയവും ഈ ഭാഗത്തിൽ ഉന്നയിക്കുന്നു.താക്കറെ യുടെ ജീവിതത്തിന്റെ അതേപടിയുള്ള പകർപ്പ് ആണ് അവതരിപ്പിച്ചിരിക്കുന്നത്.എന്നിരുന്നാൽ കൂടി ഒരു ജീവചരിത്രം അതേപടി സിനിമയാക്കുമ്പോൾ ഉള്ള ലാഗ് തീർച്ചയായും അനുഭവപ്പെട്ടു, ബാക്കിയുള്ള ഭാഗം കാണാൻ തോന്നുവിധമാണ് സിനിമ നിർത്തിയിരിക്കുന്നത്."ജയ് ഹിന്ദ് ജയ് മഹാരാഷ്ട്ര്"
റേറ്റിങ്ങ്:3.4/5
നിരൂപണം-ആഷ്ബിൻ ജോർജ്ജ്

Comments

Popular Posts