പേട്ട
രാവിലെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു അത് കഴിഞ്ഞപ്പോ സമയം ഒക്കെ തെറ്റി,കൊറേ നേരം പോസ്റ്റും കിട്ടി,അങ്ങനെ മൂന്ന് മണിയുടെ ഷോക്ക് കേറി,അതിന്റെ ഇടയിൽ ചില റിവ്യൂസ് ഒക്കെ കണ്ടേർന്നു,അതൊക്കെ മാറ്റി വച്ച് പടം കണ്ട് തുടങ്ങി.ടൈറ്റിൽസ് എഴുതി കാണിക്കാൻ തൊടങ്ങിയപ്പോൾ തൊട്ട് രോമാഞ്ചിവിക്കേഷൻ😍😍എൻ്റ പൊന്നോ ഇങ്ങേർക്ക് പ്രായം മുപ്പത് ആണോ😎സ്ക്രീൻ പ്രസൻസ് എന്നൊക്കെ പറഞ്ഞാൽ ഇതിണ്.ടൈറ്റിൽസ് എഴുതി തീർന്നപ്പോ ഇനി എന്ത് മാസ് കാട്ടാൻ എന്ന് തോന്നി.
പിന്നെ ആ കൊലമാസ് സീനിന്റെ ഒരു ഫ്ലാഷ്ബാക്ക് ആയിരുന്നു, കഥയിലേക്ക് ഉള്ള പ്രവേശം,ബോയ്‌സ് ഹോസ്റ്റലിൽ ഒരു സ്റ്റൈലൻ വാർഡനായി സ്പെഷ്യൽ റെക്കമൻഡേഷനോടെ അണ്ണന്റെ രംഗപ്രവേശം, എന്തിന് വന്നു എന്നൊക്കെ ഉള്ളത് കഥയുടെ ഭാഗം ആയതിനാൽ പറയുന്നില്ല,എടക്ക് കൊറച്ച് സെന്റിമെന്റ് സീനൊക്കെ വേണ്ടാന്ന് തോന്നി,പിന്നെ ബോബി സിൻഹ,സിമ്രാൻ തുടങ്ങിയ കഥാപാത്രങ്ങൾ എന്തിനോ വേണ്ടി വന്ന് പോയി കൊണ്ടിരുന്നു, പ്രത്യേകിച്ച് ബോബി സിൻഹയെ അങ്ങനെ ഒരു രീതിയിൽ പ്രതിഷ്ഠിക്കണ്ടായിരുന്നു.സംഘടനരംഗങ്ങൾക്ക് അവസാനം പേട്ടയെ പറ്റിയുള്ള വിവരണത്തിലേക്ക് വീണ്ടും ഫ്ലാഷ്ബാക്ക് വന്നു,അവിടെയാണ് നവാസുദ്ധീനൊക്കെ വരുന്നത്,ആരൊക്കെ വന്നാലും "ദളപതി എന്നാ ദളപതി താ” അങ്ങേർക്ക് മേലെ ആരും എത്തില്ല,പിന്നെ സ്ക്രീനിൽ വരാതെ കടത്തിവെട്ടിയത് അനിരുദ്ധ് ആണ്, കൊല്ലകൊല്ലി മാസ് ഐറ്റങ്ങൾ പതിവുപോലെ ഇതിലും ഇണ്ട്,അതില്ലാതെ പേട്ട ഇല്ല എന്ന് തന്നെ പറയണം,
വിജയ് സേതുപതി😍--
ഞാനുൾപ്പെടെ എല്ലാവരും കാത്തിരുന്നത് രജനി-വിജയ് സേതുപതി കോമ്പിനേഷൻ സീനുകൾക്ക് ആയിരിക്കും അങ്ങേരെ ആദ്യ പകുതിയിൽ കണ്ടപ്പോൾ നിരാശ തോന്നി,എന്നാൽ പുള്ളിക്കാരൻ ചുമ്മാ അങ്ങനെ വന്നുപോവില്ലാന്ന് അറിയാർന്ന്😍😍തന്റെ രീതിയിൽ ഉള്ള മാസ് അങ്ങേരും കാണിച്ചു(വേദ പോലെ ആവണം എന്ന് വിചാരിക്കല്ലേട്ടോ😐)
പുള്ളിയുടെ മാസ് രംഗങ്ങൾ വേറെ പറഞ്ഞാൽ അത് കഥയിലേക്ക് കേറിപോവും
പക്ഷേ ഇതിന്റെ ഇടയിൽ ഉള്ള ലാഗ് ഓരോരുത്തരുടെയും കാഴ്ച്ചരീതികൾ പോലെ ഇരിക്കും,പലർക്കും ലാഗ് തോന്നും എന്നാണ് എൻ്റെ അഭിപ്രായം.
അവസാനം പുരാണ ഇതിവൃത്തം വച്ച് ടിസ്റ്റിനെ സാധൂകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്നിലെ പ്രേക്ഷകന് അത് ഉൾകൊള്ളാൻ തോന്നിയില്ല.
"കൊച്ചടിയാൻ മുതൽ 2.o വരെ ഒരു രജനി ആരാധകൻ ആദ്യദിനം എന്ത് ആഗ്രഹിച്ച് പോയിട്ടുണ്ടോ അതൊക്കെ നൽകാൻ കാർത്തിക് സുബ്ബരാജിന് സാധിച്ചിട്ടുണ്ട് എന്നതിൽ 100% ഉറപ്പുണ്ട്"
രജനിയാട്ടം കാണാൻ താല്പര്യം ഉള്ളോർ ധൈര്യം ആയി ടിക്കറ്റ് എടുത്തോള്ളൂ,നിരാശരാവില്ല,ഒരു തവണ കാണാൻ ഉള്ളത് ചിത്രത്തിൽ ഉണ്ട്
റേറ്റിംഗ്-3/5
നിരൂപണം -ആഷ്ബിൻ ജോർജ്ജ്

Comments
Post a Comment