ഇരുപത്തിയൊന്നാം നൂറ്റാണ്ട്


അരുൺ ഗോപിയുടെ രണ്ടാമത്തെ സിനിമ എന്ന ഒരു ആകാംക്ഷ അത് മാത്രം ആയിരുന്നു ഈ സിനിമ കാണാൻ ഉള്ള ഉത്തേജകം."ഉപ്പോളം വരിലാലോ ഉപ്പിലിട്ടത്".പക്ഷെ ഉപ്പ് പിടിച്ചില്ലെങ്കിൽ ഉപ്പിലിട്ടതിന്റെ കാര്യം പോലും പറയണ്ടാലോ.ആദി കണ്ടപ്പോൾ അത്യാവശ്യം ഇഷ്ട്ടപ്പെട്ടതായിരുന്നു,കാരണം അതിൽ ഡയലോഗുകളെക്കാൾ മുകളിൽ ആയിരുന്നു ആക്ഷൻ നിന്നത്,പക്ഷേ ഈ സിനിമയിൽ ഡയലോഗുകളുടെ എണ്ണം കൂടിയപ്പോൾ പ്രണവിന്റെ കൈ വിട്ട് പോകുന്നതാണ് കണ്ടത്.ആദ്യ സിനിമ അവതരിപ്പിച്ച രീതി ഓർത്തപ്പോൾ ഈശ്വരാ ഇത് അരുൺ ഗോപിയുടെ പടം തന്നെയാണോ എന്നോർത്തു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന സംഭവങ്ങൾ കാണിച്ചു കൊണ്ടുള്ള ടൈറ്റിൽ ശരിക്കും ഇഷ്ടപ്പെട്ടു.മനോജ് കെ ജയന്റെ പ്രകടനവും വിചാരിച്ച പോലെ അത്ര ഇഷ്ട്ടപ്പെടുത്തുന്നതായിരുന്നില്ല.ഇനി ഇപ്പോ ഇഷ്ടപ്പെട്ട വല്ലതും ഉണ്ടോ എന്ന് ചോദിച്ചാൽ, സമീപകാല സംഭവങ്ങളെ തമാശ രൂപത്തിൽ വിമർശിച്ച് നന്നേ ബോധിച്ചു. രണ്ടാം പകുതിയിലെ മഠത്തിൽ വച്ചുള്ള രംഗങ്ങൾ(കണ്ടവർക്ക് കലങ്ങും),കിസ്സ്‌ അടി,ടൊവിനൊ വരെ മാറി നിൽക്കേണ്ടി വരും.ഗോകുൽ സുരേഷ് ഉള്ള രംഗങ്ങൾ.പിന്നെ ആദ്യ പകുതി വരെ നായികയേയും(തരകേടില്ലാർന്നു).
തട്ടികൂട്ടി ഉണ്ടാക്കിയ കഥ ആണ് പ്രധാന പ്രശ്നം ആയി തോന്നിയത്. പ്രപ്പോസ് ചെയ്യാൻ പോയപ്പോൾ നായകന് ഞെട്ടൽ ഉണ്ടാക്കിയ രംഗം കണ്ട് 'വെളിപാടിന്റെ പുസ്തകം' ഓർമ്മ വന്നത് എനിക്ക് മാത്രം ആണോ എന്നറിയില്ല. അവസാനം ട്രെയിനിന് മുകളിൽ ഉള്ള അസഹനീയം ആയ സംഘടനം കൂടി ആയപ്പോൾ ശുഭം.
വാൽകഷ്ണം:മുഖഭാവങ്ങൾ ഇല്ലാത്ത സിനിമകൾ ആയിരിക്കും കുറച്ചുകൂടി പ്രണവിന് നല്ലത്
റേറ്റിംഗ്-2.2/5

നിരൂപണം-ആഷ്ബിൻ ജോർജ്

Comments

Popular Posts