വിജയ്സൂപ്പറും പൗർണമിയും

സൺഡേ ഹോളിഡേ ഫോണിൽ ആണല്ലോ കണ്ടത് എന്ന വിഷമത്തിൽ ഈ ജിസ് ജോയ് ചിത്രത്തിന് ആദ്യദിനം തന്നെ ടിക്കറ്റ് എടുത്തു.എല്ലാ ആസിഫ് അലി ചിത്രങ്ങളും പോലെ ഇതിനും ആളുകൾ കുറവായിരുന്നു,പതിവുപോലെ രഞ്ജി പണിക്കർ ഭാര്യയെ പ്രസവത്തിന് കേറ്റി പുറത്ത് കാത്തു നിൽക്കുകയായിരുന്നു,കൂടെ ഒരു ജോത്സ്യനും.പ്രതീക്ഷ തെറ്റിച്ച് പെൺകുട്ടി ജനിക്കുന്നു(ഓം ശാന്തി ഓശാന ഓർമ്മ വന്നു).
രണ്ട് വ്യത്യസ്ത രീതിയിൽ വളർന്ന് വന്നവരാണ് പൗർണമി എന്ന പിങ്കിയും വിജയും,എല്ലാവരെയും പോലെ ഇഷ്മില്ലാതെ എൻജിനീയറിങ് പഠിച്ച് ഇഷ്ട്ടമില്ലാത്ത ജോലിചെയ്യുന്ന നമ്മുടെയൊക്കെ പ്രധിനിധി ആണ് വിജയ്.പൗർണമി പക്ഷെ വ്യക്തമായ ജീവിതലക്ഷ്യം ഉള്ള ആളാണ്, സ്വന്തം നിലയിൽ ബിസിനസ് ചെയ്ത് സമ്പാദിക്കാൻ ആണ് അവളുടെ ശ്രമം.
അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഇവർ തമ്മിലുള്ള സൗഹ്യദം ആണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ബാലു -അജു-ജോസഫ് അന്നംകുട്ടി ജോസ്:; മൂന്ന് പേരും ചേർന്ന് ചിരിപ്പിക്കാൻ ഉള്ള സകല അവസരവും ഒരുക്കുന്നു,അജു പക്ഷേ കുറച്ച് സീനുകളിൽ മാത്രം ആയി പോയി.

സിദ്ധിഖ്-രഞ്ജി പണിക്കർ-ദേവൻ:; രണ്ട്  അച്ഛൻമാരുടെ കഥാപാത്രങ്ങൾ മികച്ചതാർന്നു,ചിരിക്കാനും ചിന്തിക്കാനും ഉള്ള കുറേ സന്ദർഭങ്ങൾ ഉണ്ടായിരുന്നു,വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ദേവനെ ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും തമാശ റോളിൽ ആദ്യമായാണ് കണ്ടത്(വേറെ ഓർമ്മയിൽ ഇല്ല).
ബാക്കിയും കഥാപാത്രങ്ങൾ ഉണ്ട്,വില്ലനായും തേപ്പ്പെട്ടികളായും ഒക്കെ,ചെറിയ റോളുകൾ ആണെങ്കിലും നല്ലതായിരുന്നു.
റീമേക്ക് ആണെങ്കിൽ കൂടി എന്തോ ഒരിത്, ഒരു പ്രത്യേകത തോന്നി,ബൈസിക്കിൾ തീവ്സും സൺഡേ ഹോളിഡേയും കണ്ടപ്പോ തോന്നിയപ്പോലെ,
എന്നെ ശരിക്കും സ്പർശിച്ച ഒരു രംഗം ഉണ്ട്,കിടപ്പിലായ അമ്മൂമ്മയുടേത് (കണ്ടവർക്ക് കലങ്ങും).നമ്മൾ അനുഭവിച്ചിട്ടുള്ള ഏതെങ്കിലും രംഗങ്ങൾ സിനിമയിൽ കണ്ടിരിക്കും എന്നത് തീർച്ചയാണ്,
തന്റെ മൂന്നാം ചിത്രത്തിലും കണ്ടിറങ്ങുന്ന പ്രേക്ഷകമനസുകളിൽ സന്തോഷം നൽകാൻ ജിസ് ജോയ്ക്ക് സാധിച്ചിട്ടുണ്ട്.
രണ്ടാം പകുതിയിൽ ചില രംഗങ്ങൾ ചിലർകൊക്കെ കുറച്ച് ബോറായി തോന്നാം.എന്റെ അഭിപ്രായം അല്ല,അടുത്ത സീറ്റിൽ ഇരുന്നവർ പറയുന്ന കേട്ടതാണ്😁.
റേറ്റിംഗ്-3.5/5
നിരൂപണം-ആഷ്ബിൻ ജോർജ്ജ്

Comments

Popular Posts