മിഖായേൽ

ഞാൻ ഒരു നിവിൻ പോളി ആരാധകൻ' ഇങ്ങനെ പറയുമ്പോൾ വിചാരിക്കും സിനിമയെ പൊക്കി പറയാൻ ആണ് അല്ലേൽ ആ പേരിൽ ഡീഗ്രേഡിംങ്ങ് ആണ് എന്ന്.വേറേ ഒന്നും കൊണ്ടല്ല ഇപ്പോ ഇതാണല്ലോ കോമൺ ട്രെൻഡ്.എന്താണ് ഞാൻ കണ്ട മിഖായേൽ? ഹനീഫ് അദേനിയുടെ ആദ്യ ചിത്രം തിയേറ്ററിൽ ആദ്യദിനം കണ്ടപ്പോൾ ഇഷ്ട്ടപ്പെട്ടിരുന്നു.അത്യാവശ്യം കണ്ടിരിക്കാൻ ഉള്ള എല്ലാം അതിൽ ഉണ്ടായിരുന്നു,ക്ലൈമാക്സ് ഭാഗത്തെ കുറച്ച് പോരായ്മകൾ മാറ്റിനിർത്തിയാൽ.പക്ഷേ പിന്നീട് കണ്ട റിവ്യൂകളും പലരുടെയും അഭിപ്രായങ്ങളും നേരെ വിപരീതമായി.മിഖായേൽ കാണാൻ കേറിയതും അങ്ങനെ തന്നെ,എന്താണ് സിനിമ ഉദ്ദേശിക്കുന്നത് എന്ന് വ്യകതമായ ധാരണ തരുന്നതായിരുന്നു ട്രെയ്‌ലറും ടൈറ്റിലും.കഥയിൽ യാതൊരു പുതുമകൾ ഇല്ല എന്ന് ആദ്യമേ പറയട്ടെ,അത് അവതരിപ്പിച്ച രീതി ആണ് എനിക്ക് ഇഷ്ട്ടമായത്,അടുത്തിടെ കണ്ട വിജയ് സൂപ്പറും എന്ന ചിത്രത്തിലെ ഒത്തിരി പോസിറ്റീവായി ഉള്ള കഥാപാത്രത്തിൽ നിന്ന് സിദ്ദിഖ് നെഗറ്റീവ് റോളിൽ നിറഞ്ഞ് നിന്നപ്പോൾ പുള്ളിക്കാരനെ മനസ്സ് കൊണ്ടു വെറുത്തു,അത്രയേറെ ആഴത്തിൽ ഉള്ള കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെത്,വില്ലൻ കഥാപാത്രം അവിടെ ഭദ്രം.കഥയിൽ പുതുമയില്ലെന്ന് ആദ്യമേ പറഞ്ഞല്ലോ,അത്കൊണ്ട് തന്നെ നിവിന് എന്താണ് ചെയ്യാൻ ഉള്ളതെന്ന് വ്യക്തമായിരുന്നു,അത് പുള്ളി നന്നായി ചെയ്തു എന്ന് 'എനിക്ക്' തോന്നി.രണ്ടാം പകുതിയിലെ മാസ് ഡയലോഗ്  പലതും തിയറ്ററിൽ ഏറ്റില്ല എന്ന് ഈ അവസരത്തിൽ വ്യക്തമാക്കുന്നു.ഓരോ കഥാപാത്രത്തെയും പരിചയപ്പെടുത്തുന്ന പോസ്റ്റുകൾ ഇറങ്ങിയിരുന്നത് വേണ്ടായിരുന്നു എന്ന് തോന്നി കണ്ട് കഴിഞ്ഞപ്പോൾ, കാരണം അതിനുള്ള ഒരു സ്പേസ് ഉണ്ടായെന്ന് തോന്നിയല്ല പലർക്കും.ഫൈറ്റ് സീനുകൾ നന്നായി ചെയ്യാൻ ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്,പക്ഷെ അതിന്റെ എണ്ണം കൂടിയത് ആസ്വാദനത്തെ ബാധിച്ചു. ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കുറച്ച് കൂടിപോയെന്ന് ചിലർക്കെങ്കിലും അഭിപ്രായം ഉണ്ടാവാം.സിദ്ധിഖ് മുക്കാൽ ഭാഗത്തോളം ചെയ്തതിന്റെ ബാക്കി കാൽഭാഗം ചെയ്യണ്ട ജോലിയെ ഉണ്ണി മുകുന്ദന് ഉണ്ടായോളൂ.പോലിസ് വേഷത്തിൽ സുരാജും മറ്റേ ആളുടെ പേര് അറിയില്ല,പുള്ളിയും മോശമാക്കിയില്ല,രണ്ടാം പകുതിയിൽ ചെറിയ ഇഴച്ചിൽ തോന്നിയിരുന്നു.
അത്യാവശ്യം കണ്ടിരിക്കാൻ ഉള്ളത് ഉണ്ടായിട്ടും  ഞാൻ ഫേസ്‌ബുക്കിൽ കാണുന്നതെല്ലാം നെഗറ്റീവ്‌ റിവ്യൂസ്,ഗ്രേറ്റ്ഫാദർ കണ്ട് പിന്നീട് ഉണ്ടായ അവസ്ഥ.അത് കൊണ്ട് തന്നെ എന്റേതായൊരു റേറ്റിംഗ് പറയുന്നില്ല,ചിലരോടൊക്കെ റേറ്റിംഗ് പറഞ്ഞിരുന്നു അത് മറന്നേക്കുക,നിങ്ങൾ ചിലവാക്കുന്ന പൈസ മുതലായോ എന്ന് നിങ്ങൾ തന്നെ രേഖപ്പെടുത്തുക.
വാൽകഷ്ണം:പറവയിലെ ചെക്കനെ ഈ ഒരു കഥാപാത്രത്തിൽ ഒതുക്കണ്ടായിരുന്നു😁

Comments

Popular Posts