വനവാസം

കുറേ അലഞ്ഞു,എവിടെക്ക് പോവും എന്ന് ഒരു പിടിയുമില്ല,മൂന്ന് പേർ എനിക്ക് സഹായവുമായി വന്നു,രണ്ട് പേരെ ഞാൻ എവിടെയോ കണ്ട പോലെ,മൂന്നാമനെ അറിയില്ല.അവർ എന്നെ ഒരുകാട്ടിലേക്ക് കൊണ്ടുപോയി,ഞാനുമായി ഒരു പരിചയം ഇല്ലാത്തവർ എന്തിന് എന്നെ രക്ഷിക്കാൻ വരുന്നു, എനിക്ക് അവരോട് ചോദിക്കണം എന്നുണ്ട്,പക്ഷേ എന്റെ ശബ്ദം പുറത്തേക്ക് വരുന്നില്ല,ഇടയനെ അനുസരിച്ച് ആട്ടിൻകുട്ടി പോകുന്നപോലെ ഞാൻ പിന്നാലെ നടന്നു.കുറേയേറെ ആയി ഉള്ളിലേക്ക് നടക്കുന്നു.പക്ഷേ പോലീസുകാർ ഇപ്പഴും എന്റെ അടുത്ത്തന്നെ ഉണ്ടെന്നൊരു തോന്നൽ,തിരിഞ്ഞുനോക്കാൻ ഭയം! ഒരു മരത്തിന്റെ ചുവട്ടിൽ കുറച്ച് നേരം അഭയം തേടി,കണ്ണ് ചെറുതായി അടഞ്ഞ് തുടങ്ങി,പേടി പതുക്കെ പതുക്കെ കണ്ണിനെയും പിടികൂടി തുടങ്ങി,മയക്കത്തിലേക്ക് വീഴാതിരിക്കാൻ പരമാവധി ശ്രമിച്ചു, പതുക്കെ തല പൊക്കി ചുറ്റും നോക്കി, ആരേയും കാണുന്നില്ല,ആ മൂന്ന് പേരും എവിടെ???ഞാൻ മയങ്ങിയില്ല,പിന്നെ അവർ പോയത് ഞാൻ അറിയാതിരിക്കുമോ?എവിടെ വച്ചാണ് അവർ എന്റെ കൂടെ കൂടിയത്?ഒന്നും ഓർക്കാൻ പറ്റുന്നില്ല.എൻ്റെ മുന്നിൽ ഉള്ള ചോദ്യങ്ങളുടെ എണ്ണം കൂടി തുടങ്ങിയിരിക്കുന്നു.എന്തിന് ഞാൻ ആ പെൺകുട്ടിയെ കൊന്നു?എന്നെ പ്രകോൽപിപ്പിക്കും വിധം എന്തായിരിക്കും അവൾ പറഞ്ഞത്?എന്നെ ഇവിടെ എത്തിച്ച മൂന്ന് പേർ ആരൊക്കെ?അവർ എവിടേക്ക് പോയി?ഇതിനൊക്കെ ഉള്ള ഉത്തരം കണ്ടുപിടിക്കേണ്ടതുണ്ട്.
ആരോക്കെയൊ അടുത്തേക്ക് വരുന്ന പോലെ,അതെ പിടിക്കപ്പെട്ടു.അവർ എത്തി കഴിഞ്ഞു,ഇനിയുള്ള ജീവിതം അഴിക്കുള്ളിൽ!!!!

Comments

Popular Posts