ഇരുൾ

ക്ലാസിലേക്ക് ആക്രോശിച്ച് ഞങ്ങൾ രണ്ട് പേരും കേറി വന്നു,ആകാശ് തന്റെ ദേഷ്യം പുറത്തുകാട്ടി ഡെസ്‌കിൽ അടിച്ച് അവളുടെ നേരെ സംസാരിക്കുകയാണ്,പക്ഷേ എനിക്ക് ഒരു പരിധി വരെ അടങ്ങി നിൽക്കാൻ പറ്റുന്നുണ്ട്,ക്ലാസിൽ സാർ ഉണ്ടായിരുന്നുന്നത് ഒന്നും അവന് ഒരുപ്രശ്നം ആയിരുന്നില്ല,ഒരു പിന്തുണ പോലെ ആണ് ഞാൻ ചെന്നത്,അവൾ അവൻ്റെ നേരെ എന്തോ പറഞ്ഞു,എന്താണ് എന്ന് എനിക്ക് ഓർമ്മയില്ല,പക്ഷെ എന്റെ മനോധൈര്യത്തെ പിടിച്ച് നിർത്താൻ സാധിക്കാത്ത ഒരു കാര്യം തന്നെയാണ്.ആ പെണ്ണിന്റെ വായിലേക്ക് കൈ വച്ച് താടിയെല്ലിൽ അമർത്തി ചൊര തെറിക്കും വരെ വായുവിൽ ഉയർത്തിയപ്പോളും എനിക്ക് അറിയില്ലായിരുന്നു ഞാൻ തന്നെയാണോ ഇതെല്ലാം ചെയ്യുന്നെന്ന്,അവളുടെ താടിയുമായി ഉയർന്ന് പൊങ്ങിയ എന്റെ കരങ്ങൾ താഴെ തറയിൽ അവളുടെ തലപിളർത്തിയ ശേഷമാണ് നിന്നത്, മേശ പുറത്തിരുന്ന പുസ്തകത്തിൽ രക്തം തുള്ളികൾ തെറിച്ചത് ഞാൻ കണ്ടു,ക്ലാസിൽ പിന്നെ ആരേയും ഞാൻ കണ്ടില്ല,മറ്റു കുട്ടികളില്ല,പഠിപ്പിച്ച സാറില്ല,ആകാശില്ല,ഞാനും ഞാൻ കൊന്ന ഒരു ശരീരവും!!!
ടോയ്‌ലറ്റിലെ ചില്ലുഗ്ലാസിൽ രക്തതുള്ളികളാൽ എൻ്റെ പേര് എഴുതിയിരിക്കുന്നു,കൈ നിറയെ വെള്ളം എടുത്ത് അതിലേക്ക് ഒഴിച്ചു,ഞാൻ എന്തിനാണ് ചെയ്തത്? അറിയില്ല,എന്താണ് അവൾ പറഞ്ഞത് എന്നും ഓർമ്മയില്ല.കൈയിൽ പറ്റിപിടിച്ച ചൊര എത്ര കഴുകിയിട്ടും പോവാത്ത പോലെ,വീണ്ടും വീണ്ടും തെളിഞ്ഞ് വരുന്നു,പിടിക്കപ്പെടും! പോലീസ്‌ ഉടൻ എത്തും! എന്ന് ഓർമ്മയിൽ വരുന്നത് അപ്പോളാണ്.എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് മാത്രമായി ചിന്ത,ഞാൻ അങ്ങനെ ചെയ്തു എന്ന് ബോധമനസിൽ ഉൾകൊള്ളാൻ സാധിക്കുന്നില്ല,വേഗം അവിടെ നിന്ന് ഓടിയൊളിക്കണമെന്നായി.
                       തുടരും.....

Comments

  1. Replies
    1. അടുത്ത ദിവസം തന്നെ😀thank u for reading😍😍

      Delete
  2. ഇരുളിന്റെ പൊരുൾ വ്യക്തമാക്കുക

    ReplyDelete
  3. ചെറിയൊരു സസ്പെൻസ് ആണ് അവസാനം ആവുമ്പോളേക്കും വ്യക്തമാവും എന്ന് വിശ്യസിക്കുന്നു😊thank you for reading😍

    ReplyDelete

Post a Comment

Popular Posts